രസതന്ത്രം – Chemistry PSC Questions PDF Download

Last Updated On: 07/09/2020

രസതന്ത്രം – Chemistry PSC Questions PDF Download

  • ആവർത്തന പട്ടികയുടെ പിതാവ് – ഡിമിട്രി മെൻഡലിയേഫ്
  • ആധുനിക ആവർത്തന പട്ടികയുടെ പിതാവ് – ഹെൻട്രി മോസ്‌ലി
  • ആദ്യത്തെ കൃത്രിമ മൂലകം – ടെക്‌നീഷ്യം (അറ്റോമിക നമ്പർ 43 )
  • മെൻഡലീയാഫിനോടുള്ള ആദരസൂചകമായി നാമകരണം ചെയ്യപ്പെട്ട മൂലകം – മെൻഡലീവിയം (അറ്റോമിക നമ്പർ 101)
  • ആൽബർട്ട് ഐൻസ്റ്റീനോടുള്ള ആദരസൂചകമായി നാമകരണം ചെയ്യപ്പെട്ട മൂലകം – ഐൻസ്റ്റീനിയം (അറ്റോമിക നമ്പർ 99)
  • വനിതകളുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകങ്ങൾ – ക്യൂറിയം, മേയ്റ്റ്നേറിയം
  • ഭൂമി എന്നർത്ഥം വരുന്ന മൂലകം – ടെലിയൂറിയം
  • ചന്ദ്രൻ എന്നർത്ഥം വരുന്ന മൂലകം – സെലീനിയം
  • അറ്റോമിക നമ്പർ 100 വരുന്ന മൂലകം – ഫെർമിയം
  • ആവർത്തന പട്ടികയിലെ പീരിയഡുകളുടെ എണ്ണം -ഏഴ്

  • ആവർത്തന പട്ടികയിലെ ഗ്രൂപ്പുകളുടെ എണ്ണം – 18
  • ആൽക്കലി ലോഹങ്ങൾ എന്നറിയപ്പെടുന്ന ഗ്രൂപ്പ് – ഒന്നാം ഗ്രൂപ്പ്
  • ആൽക്കലൈൻ എർത്ത് ലോഹങ്ങൾ എന്നറിയപ്പെടുന്ന ഗ്രൂപ്പ് – രണ്ടാം ഗ്രൂപ്പ്
  • ആവർത്തന പട്ടികയിൽ അവസാനത്തെ സ്വാഭാവിക മൂലകം – യുറേനിയം
  • ഇലക്ട്രോൺ സ്വീകരിക്കുന്ന (നിരോക്സീകരണം സംഭവിക്കുന്ന) ഇലക്ട്രോഡ് – കാഥോഡ്
  • പൊട്ടൻഷ്യൽ വ്യത്യാസം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം – വോൾട്ട് മീറ്റർ
  • ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തി വിടുമ്പോൾ അയോണുകൾ വേർതിരിക്കുന്ന അവസ്ഥ – വൈദ്യുത വിശ്ലേഷണം (ഇലക്ട്രോലിസിസ്)
  • രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം – ഗാൽവനിക്ക് സെൽ
  • ഒരേ അറ്റോമിക നമ്പരും വ്യത്യസ്ഥ മാസ്സ് നമ്പരും ഉള്ള ഒരേ മുലകത്തിന്റെ ആറ്റങ്ങൾ – ഐസോട്ടോപ്പുകൾ
  • ഒരേ മാസ്സ് നമ്പരും വ്യത്യസ്ഥ അറ്റോമിക നമ്പരും ഉള്ള ഒരേ മുലകത്തിന്റെ ആറ്റങ്ങൾ – ഐസോബാറുകൾ

  • തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ – ഐസോടോണുകൾ
  • ഒരേ രാസവാക്യവും വ്യത്യസ്ഥ ഘടനയും ഉള്ള സംയുക്തങ്ങളാണ് – ഐസോമറുകൾ
  • രാസ പ്രവർത്തനത്തിൽ ഇലക്ട്രോൺ വിട്ടുകൊടുക്കുന്ന പ്രവർത്തനം – ഓക്സീകരണം
  • ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ള ആകെ മൂലകങ്ങളുടെ എണ്ണം – 118
  • ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ള സ്വാഭാവിക മൂലകങ്ങളുടെ എണ്ണം – 92
  • വൈദ്യുതോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റുന്ന ഉപകരണം – ഇലട്രോളിറ്റിക്‌ സെൽ
  • ഗ്രീക്ക് പുരാണങ്ങളിൽ നിന്നും പേരുലഭിച്ച മൂലകങ്ങൾ  – ടൈറ്റാനിയം, പ്രോമിത്തിയം
  • രസതന്ത്രത്തിൻറെ പിതാവ് – റോബർട്ട് ബോയിൽ
  • ആധുനിക രസതന്ത്രത്തിൻറെ പിതാവ് – ലാവോസിയ
  • ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക – ആറ്റം

  • അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം – നൈട്രജൻ (78%)
  • അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം – ഓക്സിജൻ (21%)
  • അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂന്നാമത്തെ മൂലകം – ആർഗൺ (0.9 %)
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം – ഓക്സിജൻ (46.6 %)
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം – സിലിക്കൺ
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂന്നാമത്തെ മൂലകം – അലൂമിനിയം
  • ആറ്റം കണ്ടുപിടിച്ചത് – ജോൺ ഡാൾട്ടൺ
  • ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത് – നീൽസ് ബോർ
  • ആറ്റത്തിലെ ഭാരം കൂടിയ കണം – ന്യൂട്രോൺ
  • ആറ്റത്തിലെ ചാർജ് ഇല്ലാത്ത കണം – ന്യൂട്രോൺ

  • ആറ്റത്തിലെ ഭാരം കുറഞ്ഞ കണം – ഇലക്ട്രോൺ
  • ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം അറിയപ്പെടുന്നത് – അറ്റോമിക് നമ്പർ (Z)
  • ആറ്റത്തിൻറെ വേവ് മെക്കാനിക്സ് മാതൃക കണ്ടുപിടിച്ചത് – മാക്സ് പ്ലാങ്ക്
  • ഒരു പദാർത്ഥത്തിന്റെ ഭൗതിക പരമായ ഏറ്റവും ചെറിയ കണിക – തന്മാത്ര
  • തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ചത് – അവോഗാഡ്രോ
  • ആറ്റത്തിൻറെ ഭാരം അളക്കുന്ന യൂണിറ്റ് – അറ്റോമിക് മാസ്സ് യൂണിറ്റ് (amu)
  • ആറ്റത്തിൻറെ ആപേക്ഷിക ഭാരം അളക്കുന്നത്തിന് ഉപയോഗിക്കുന്ന ഐസോട്ടോപ് – കാർബൺ 12
  • മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും വേർതിരിച്ച ശാസ്ത്രജ്ഞൻ – ലാവോസിയെ
  • ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ – ലാവോസിയെ
  • അന്താരാഷ്ട്ര മോൾ ദിനം (6.023×10^23) – ഒക്ടോബർ 23

  • പ്രോട്ടോൺ\ന്യൂക്ലിയസ് കണ്ടുപിടിച്ചത് – ഏണസ്റ്റ് റുഥർഫോർഡ്
  • ഇലക്ട്രോൺ കണ്ടുപിടിച്ചത് – ജെ ജെ തോംസൺ
  • ന്യൂട്രോൺ കണ്ടുപിടിച്ചത് – ജെയിംസ് ചാഡ്‌വിക്ക്
  • ആറ്റത്തിൻറെ സൗരയൂഥ മാതൃക കണ്ടുപിടിച്ചത്  – ഏണസ്റ്റ് റുഥർഫോർഡ്
  • ആറ്റത്തിൻറെ പ്ലം പുഡ്ഡിംഗ് മാതൃക കണ്ടുപിടിച്ചത് – ജെ ജെ തോംസൺ

രസതന്ത്രം – Chemistry PSC Questions PDF Download

       
Sharing is caring
Subscribe
Notify of
0 Comments
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x