Rivers in Kerala – PSC Notes in Malayalam

Last Updated On: 05/10/2020

There are 44 rivers in Kerala. 41 of them flow westward and 3 eastward. Here is the detailed notes on Kerala rivers for Kerala PSC exams.

Rivers in Kerala PSC Notes – കേരളത്തിലെ നദികൾ

പെരിയാർ

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലെന്നതിനാലും “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു.


ഭാരതപ്പുഴ

കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ. നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു. പശ്ചിമ ഘട്ടത്തിൽനിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഭാരതപ്പുഴ 209 കിലോമീറ്റർ ദൂരം താണ്ടുന്നു. വെറുമൊരു നദി എന്നതിനേക്കാൾ ഭാരതപ്പുഴ കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ്.


ചാലിയാർ

കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ. 169 കി.മി. ആണ് ഇതിന്റെ നീളം. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.


കടലുണ്ടിപ്പുഴ

കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് കടലുണ്ടിപ്പുഴ. കരിമ്പുഴ എന്നും ഈ നദിക്ക് പേരുണ്ട്. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്.


കബിനി നദി

കബിനി അഥവ കപില എന്നും അറിയപ്പെടുന്ന(ചിലപ്പോൾ കബനി എന്നും പറയുന്നു) ഈ നദി കാവേരി നദിയുടെ പോഷക നദിയാണ്. കേരളം, കർണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു.


ഭവാനി നദി

കേരളത്തിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ് ഭവാനിപ്പുഴ. കേരളത്തിലെ സൈലന്റ് വാലിയിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന ഈ നദി പാലക്കാട് ജില്ലയിലൂടെ ഒഴുകി കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു.


പാംബാർ നദി

കേരളത്തിലെ ഒരു നദിയാണ് പാമ്പാർ. കേരളത്തിലൂടെ 29 കിലോമീറ്റർ ഒഴുകുന്ന നദിയുടെ ബാക്കി ഭാഗം തമിഴ്നാട്ടിലൂടെയാണ് ഒഴുകുന്നത്. ഇടുക്കി ജില്ലയിലെ ദേവികുളത്തുനിന്നാണ് നദിയുടെ ഉത്ഭവം. ഇരവികുളം, മൈലാടി, തീർഥമല, ചങ്കലാർ, തേനാർ എന്നിവയാണ് പാമ്പാറിന്റെ പ്രധാന ഉപനദികൾ.


തൊടുപുഴയാർ

തൊടുപുഴയാർ ഉത്ഭവിക്കുന്നത് ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ നിന്നാണ്. ഈ നദി മൂവാറ്റുപുഴയാറിൽ സംഗമിക്കുന്നു. വേനൽക്കാലത്തും വറ്റാത്ത നദികളിലൊന്നാണ് തൊടുപുഴയാർ. ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം ഈ നദിയിലാണ് എത്തിച്ചേരുന്നത് എന്നതാണ് അതിനു കാരണം. തൊടുപുഴ പട്ടണത്തിന്റെ ഹൃദയഭാഗത്തുകൂടിയാണ് ഈ നദി ഒഴുകുന്നത്.


നെയ്യാർ

കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദിയാണ് നെയ്യാർ. 56 കിലോമീറ്ററാണ് ഇതിന്റെ നീളം. അഗസ്ത്യാർകൂടത്തിൽ നിന്നാണ് നദിയുടെ ഉദ്ഭവം. തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു. കല്ലാർ, മുല്ലയാർ, കരവലിയാർ എന്നീ നദികളാണ് ഇതിന്റെ പോഷക നദികൾ. നദിയിൽ ലഭിക്കുന്ന വാർഷിക വർഷപാതം 2300 മില്ലി മീറ്ററാണ്.


മയ്യഴിപ്പുഴ

മയ്യഴിപ്പുഴ അഥവാ മാഹി പുഴ, കേരളത്തിലെ ഒരു നദിയാണ്. പശ്ചിമഘട്ടത്തിൽ നിന്ന് ആരംഭിച്ച് അറബിക്കടലിൽ ചെന്നു ചേരുന്ന കേരളത്തിലെ നദികളിൽ ഇത് ശ്രദ്ധേയമാകുന്നത് അന്യസംസ്ഥാനമായ പുതുച്ചേരിയുമായുള്ള ബന്ധം കൊണ്ടാണ്. പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലൂടെ ഈ പുഴ ഒഴുകുന്നു.


പയ്യന്നൂർ പുഴ

പെരാമ്പ്ര നദി, പെരുമ്പുഴ, പെരും പുഴ, പെരുമ്പപുഴ, പെരുവമ്പപ്പുഴ, വണ്ണാത്തിപുഴ, പ്രമ്പ നദി എന്നീ പേരുകളിലും പയ്യന്നൂർ പുഴ അറിയപ്പെടുന്നു. 51 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ നദി കവ്വായി കായലിൽ പതിക്കുന്നു.


ചാലക്കുടിപ്പുഴ

കേരളത്തിലെ തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന ഒരു നദിയാണ്‌ ചാലക്കുടിപ്പുഴ. 144 കിലോമീറ്റർ നീളമുള്ള ( പെരിയാറിന്റെ ഭാഗമായ 14 കി മീ ചേർത്ത്‌) ചാലക്കുടിപ്പുഴ, ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴകളിൽ ഒന്നാണ്. മത്സ്യങ്ങളുടെ വൈവിധ്യവും ഇന്ത്യയിൽ വച്ചു തന്നെ എറ്റവുമധികമാണ്. തൃശൂർ ജില്ലയിലെ ചാലക്കുടി പട്ടണത്തിൽക്കൂടി ഒഴുകുന്നു എന്നതാണ് പേരിന് നിദാനം. കേരളത്തിലെ നദികളുടെ നീളത്തിന്റെ കാര്യത്തിൽ 5-ആം സ്ഥാനമാണ് ചാലക്കുടിപ്പുഴയ്ക്കുള്ളത്.


താണിക്കുടം പുഴ

തൃശ്ശൂർ ജില്ലയിലെ വാഴാനി/പീച്ചിമലകളുടെ പടിഞ്ഞാറൻ താഴ്വരകളിൽ ഉത്ഭവിച്ച് നഗരത്തിന്റെ വടക്കൻപ്രദേശങ്ങളിലൂടെ പുഴയ്ക്കൽ പാടങ്ങളിലും പുല്ലഴി കോൾനിലങ്ങളിലുമായി ഒഴുകിയെത്തി ഏനാമ്മാവ് ബണ്ടിലൂടെ ചേറ്റുവാ കായലിൽ അവസാനിക്കുന്ന താരതമ്യേന വലിപ്പം കുറഞ്ഞ ഒരു പുഴയാണ്. (പുഴയ്‌ക്കൽ പുഴ ) നടുത്തോട് എന്നും വിയ്യൂർ പുഴ എന്നും പ്രാദേശികമായി അറിയപ്പെടുന്നുണ്ട്. 29 കി.മീറ്റർ നീളമുള്ള ഈ പുഴ ജില്ലയിലെ നെല്ലുത്പാദനത്തെ സംബന്ധിച്ച്‌ അതീവപ്രാധാന്യമുള്ളതാണ്‌. ഗുരുതരമായ ജലമലിനീകരണം നേരിടുന്ന പുഴയാണിത്‌.

മച്ചാട്‌ മലനിരകളിൽനിന്നുതന്നെ ഉത്ഭവിക്കുന്ന ഈ പുഴയുടെ പ്രധാനകൈവഴികൾ നടുത്തോട്‌, പൂമലത്തോട്‌, കട്ടച്ചിറത്തോട്‌ എന്നിവയാണ്‌. ചേറ്റുവക്കായലിൽ ലയിക്കുന്ന ഈ പുഴ കേരളത്തിലെ നീളം കുറഞ്ഞപുഴകളിലൊന്നാണ്.


കീച്ചേരിപ്പുഴ

കേരളത്തിൽ മച്ചാട്ടുമലയിൽ നിന്നുത്ഭവിക്കുന്ന ഒരു നദിയാണ് കീച്ചേരിപ്പുഴ. 51 കിലോമീറ്ററാണ് നീളം. ചൂണ്ടൽ എന്ന സ്ഥലത്തു വച്ച് ചൂണ്ടൽ തോടുമായി ചേർന്ന് ചേറ്റുവ കായലിൽ പതിക്കുന്നു. കേരളത്തിലേ ഏറ്റവും ചെറിയ നദികളിൽ ഒന്നാണിത്.


അഞ്ചരക്കണ്ടി പുഴ

കണ്ണൂർ ജില്ലയിലെ കണ്ണവം സംരക്ഷിത വനമേഖലയിലെ കുറ്റിമലയുടെ താഴ്വാരത്തു നിന്നും ഉത്ഭവിക്കുന്ന നദിയാണ് അഞ്ചരക്കണ്ടി പുഴ. 48 കിലോമീറ്ററാണ് ഈ നദിയുടെ ദൈർഘ്യം. കുറ്റിമലയിൽ നിന്നും ചെറിയ ഉറവയായി ആരംഭിച്ച് പെരുമ്പൂത്ത് വഴി ഏകദേശം നാലു കിലോമീറ്ററോളം വനത്തിലൂടെ ഒഴുകുന്നു. പിന്നീട് കൊളപ്പമലയിൽ വച്ച് നദി 60 മീറ്റർ താഴേക്കു പതിക്കുന്നു.

അവിടെ നിന്നും വീണ്ടും 14 കിലോമീറ്റർ ദൂരം വനത്തിലൂടെ ഒഴുകുന്നു. തുടർന്ന് എടയാറിനടുത്തു വച്ച് ജനവാസകേന്ദ്രത്തിൽ എത്തിച്ചേരുന്നു.


നീലേശ്വരം പുഴ

കാസറഗോഡ് ജില്ലയിലെ പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന താരതമ്യേനെ ചെറിയൊരു പുഴയാണ് പയസ്വിനി, അരയിപ്പുഴ എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്ന നീലേശ്വരം പുഴ. അഴിമുഖത്തിനടുത്തു വെച്ച് ഇത് തേജസ്വിനി പുഴയുമായി ചേരുന്നു.


പള്ളിക്കൽ പുഴ

കേരളത്തിലെ പത്തനംതിട്ട, കൊല്ലം ജില്ലകളിൽകൂടി കടന്നുപോകുന്ന നദികളിൽ ഒന്നാണ് പള്ളിക്കലാർ. കൊടുമൺ പ്ലാന്റെഷൻ പ്രദേശത്തുള്ള കുട്ടിവനം എന്നറിയപ്പെടുന്ന നിത്യ ഹരിത വനത്തിന്റെ അവശേഷിപ്പുകൾ ആണ്.


കോരപ്പുഴ

എലത്തൂർപ്പുഴ എന്നും അറിയുന്ന കോരപ്പുഴ കേരളത്തിലെ കോഴിക്കോട് ജില്ലയിൽ കൂടി ഒഴുകുന്ന ചെറിയ പുഴയാണ്. അകലാപ്പുഴയും പൂനൂർപ്പുഴയുമാണ് കോരപ്പുഴയുടെ പ്രധാന പോഷക നദികൾ. ഇവ വയനാട് ജില്ലയിലെ മലനിരകളിൽ നിന്ന് ഉൽഭവിക്കുന്നു. എലത്തൂർ വെച്ച് കോരപ്പുഴ അറബിക്കടലിൽ ലയിക്കുന്നു. പുഴയുടെ കടലിനോട് ചേർന്നുള്ള 25 കിലോമീറ്റർ ദൂരം ജലഗതാഗത യോഗ്യമാണ്.


കാവേരിപ്പുഴ

ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ്. സഹ്യനിരയിലെ ബ്രഹ്മഗിരി ഷോലവനങ്ങളിൽ സ്ഥിതി ചെയ്യുന്ന തലകാവേരിയിൽ നിന്ന് ഉദ്ഭവിക്കുന്നു. തെക്കൻ കർണാടകം, തമിഴ്‌നാട്ടിൽ തഞ്ചാവൂർ എന്നി സ്ഥലങ്ങളിൽ കൂടി ഒഴുകി കാരൈക്കൽ പ്രദേശത്ത് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.
ഹിന്ദുക്കൾ, പ്രത്യേകിച്ചു ദ്രാവിഡർ ഇതിനെ പവിത്രമായ നദിയായി കരുതുന്നു. ആര്യന്മാർ ആര്യസാമ്രാജ്യത്തിലെ ഏഴു പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു.

ചെത്തിയ കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ അണക്കെട്ടുകളിലൊന്ന് കാവേരി നദിയിലെ കല്ലണയാണ്‌. ഇത് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടുമാണ്. കാവേരി നദിയുടെ ജലം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം കേരളം, തമിഴ്‌നാട്, പുതുച്ചേരി, കർണ്ണാടകം എന്നീ സംസ്ഥാനങ്ങൾ തമ്മിൽ 16 വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾ സുപ്രീം കോടതിവരെ എത്തി നിൽക്കുന്നു. വ്യവഹാരത്തിന്റെ അന്തിമ വിധി പ്രഖ്യാപിച്ചത് 2007 ഫെബ്രുവരി അഞ്ചാം തിയതിയാണ്.


കല്ലായിപ്പുഴ

പശ്ചിമഘട്ടത്തിലെ ചേരിക്കളത്തൂരിൽ ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 45 കിലോമീറ്റർ ആണ്. ഇതിന്റെ കരയിലാണ് പ്രമുഖ തടിവ്യവസായ കേന്ദ്രമായ കല്ലായി സ്ഥിതി ചെയ്യുന്നത്. ഈ പുഴയെ ചാലിയാർ പുഴയുമായി ഒരു മനുഷ്യനിർമ്മിത തോടുപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്.


രാമപുരം പുഴ

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ നദിയാണ് രാമപുരം പുഴ. 19 കിലോമീറ്റർ മാത്രമാണിതിന്റെ നീളം. പഴയങ്ങാടിയിലെ രാമപുരത്തു് കൂടി ഒഴുകുന്നതിനാലാണ് ഈ പേരു് വന്നത്. ഏഴിമലയോടുത്ത് രണ്ടായി പിരിഞ്ഞ് ഒരു ഭാഗം പാലക്കോടു പുഴയായി കടലിൽ ചേരുന്നു. മറ്റേ കൈവഴി പെരുമ്പ പുഴയിലും ചേരുന്നു.


മഞ്ചേശ്വരം പുഴ

കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ്. കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം പുഴ. ഇതിന്റെ ആകെ നീളം 16 കി.മീ.ആണ്.
കാസർഗോഡ് ജില്ലയിലൂടെ മാത്രമാണ് ഈ പുഴ ഒഴുകുന്നത്. 60 മീറ്റർ ഉയരത്തിലുള്ള ബലേപുനിൽ നിന്നാണ് ഈ പുഴ ഉത്ഭവിക്കുന്നത്. പാവുറുവാണ് ഇതിന്റെ പ്രധാന പോഷകനദി.


വാമനപുരം പുഴ

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് വാമനപുരം പുഴ. ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്. നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന തിരുവാമനപുരം ക്ഷേത്രത്തിൽ നിന്നുമാവാം ഈ പ്രദേശത്തിനും ഈ നദിയ്ക്കും വാമനപുരം എന്നപേർ ലഭിച്ചത്.


കുപ്പം പുഴ

കർണ്ണാടകയിലെ പാടിനെൽക്കാവ് റിസർവ് വനത്തിൽ നിന്നും ഉത്ഭവിച്ച് കേരളത്തിലൂടെ അറബിക്കടലിൽ പതിക്കുന്ന നദിയാണ് കുപ്പം പുഴ. കേരളത്തിൽ ആലക്കോട്, ചപ്പാരപ്പടവ്, പരിയാരം, ഏഴോം തുടങ്ങിയ പഞ്ചായത്തുകളിലൂടെയും, തളിപ്പറമ്പ് നഗരസഭയിലൂടെയും 88 കിലോമീറ്റർ ദൂരം ഒഴുകി അഴീക്കൽ അഴിയിൽ വളപ്പട്ടണം പുഴയുമായി ചേർന്ന് കുപ്പം പുഴ അറബിക്കടലിൽ പതിക്കുന്നു.

ഇതിനെ പഴയങ്ങാടിപ്പുഴ എന്നും കിള്ളാ നദി എന്നും പറയാറുണ്ട്. കേരളത്തിലെ ഏറ്റവും ആഴം കൂടിയ പുഴയാണിത്.


കുറ്റ്യാടി നദി

കേരളത്തിലെ പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന പുഴയാണ് കുറ്റ്യാടി. കേരളത്തിലെ പ്രധാന നദികളിലൊന്നാണിത്.


കരമനയാർ

കേരള തലസ്ഥാ‍നമായ തിരുവനന്തപുരത്തു കൂടി ഒഴുകുന്ന ഒരു നദിയാണ് കരമനയാറ്. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ അഗസ്ത്യകൂടത്തിലെ‍ ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉൽഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റർ ഒഴുകി കോവളത്തിനടുത്തുള്ള തിരുവല്ലം എന്ന സ്ഥലത്തുവച്ച് അറബിക്കടലിൽ ചേരുന്നു.


ഷിറിയ നദി

കർണ്ണാടകത്തിലെ ആനക്കുണ്ടി മലയിൽനിന്നു ഉത്ഭവിച്ച് കുമ്പളക്കായലിൽ പതിച്ച് അറബിക്കടലിൽ എത്തുന്ന നദിയാണ് ഷിരിയ. കാസർകോഡ് ജില്ലയിലൂടെയാണ് ഈ നദി ഒഴുകുന്നത്.


കാര്യങ്കോട് പുഴ

പലയിടത്തും കാസർഗോഡു് കണ്ണൂർ ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ടു് ഒഴുകുന്ന പുഴയാണു് തേജസ്വിനി എന്നും അറിയപ്പെടുന്ന കാര്യങ്കോട് പുഴ.


ഇത്തിക്കരയാർ

കേരളത്തിൽ കൊല്ലം ജില്ലയിലെ മടത്തറ മലയിൽ നിന്നുമാരംഭിച്ച് പരവൂർ കായലിൽ പതിക്കുന്ന നദിയാണ് ഇത്തിക്കരയാർ. 56 കി.മി ആണ് ഈ പൂഴയുടെ നീളം.


അച്ചൻ‌കോവിലാറ്

പമ്പയുടെ ഒരു പോഷകനദിയാണു അച്ചൻകോവിലാർ. പശുക്കിടാമേട് , രാമക്കൽതേരി , ഋഷിമല എന്നിവിടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന ചെറുപുഴകൾ യോജിച്ചാണ് അച്ചൻകോവിലാറിന് രൂപം നൽകുന്നത്.

ഏകദേശം 112 കി.മീ. ഒഴുകി ആലപ്പുഴ ജില്ലയിലെ വീയപുരത്ത് വച്ച് അച്ചൻ‌കോവിലാറ് പമ്പാനദിയിൽ ലയിക്കുന്നു.


കല്ലടയാർ

കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന രണ്ടു പ്രധാന നദികളിൽ ഒന്നാണ്‌ കല്ലടയാർ. ഈ നദി പശ്ചിമഘട്ടത്തിൽ നിന്നുൽഭവിച്ച്, 121 കി.മീ ഒഴുകി അവസാനം അഷ്ടമുടിക്കായലിൽ പതിക്കുന്നു. പൊന്മുടിക്ക് അടുത്തുള്ള മടത്തറ മലകളിൽ ആണ് കല്ലടയാറിന്റെ പ്രഭവസ്ഥാനം.


മൂവാറ്റുപുഴയാർ

കോതയാർ, കാളിയാർ, തൊടുപുഴയാർ‍ എന്നീ മൂന്നു നദികൾ സംഗമിച്ചുണ്ടാകുന്ന നദിയാണ് മൂവാറ്റുപുഴയാർ.

കേരളത്തിലെ പ്രധാനപ്പെട്ട നദികളിലൊന്നാ‍യ മൂവാറ്റുപുഴയാർ മൂവാറ്റുപുഴ പട്ടണത്തിലൂടെ ഒഴുകുന്നു. പശ്ചിമഘട്ടത്തിലെ കാനം, തരംഗം കുന്നുകളിൽ നിന്നുമാണ് നദിയുടെ ഉത്ഭവം.

ആകെ 121 കിലോമീറ്റർ നീളമുള്ള നദിയുടെ വൃഷ്ടി പ്രദേശം 1555 കിലോമീറ്ററാണ്.


വളപട്ടണം പുഴ

കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ പുഴയാണിത്. കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌.

ഇതിന്റെ നീളം 110.50 കി.മി ആണ്‌. കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്.


ചന്ദ്രഗിരി പുഴ

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കൂടി ഒഴുകുന്ന ഒരു നദിയാണ് പയസ്വിനി, (ചന്ദ്രഗിരി പുഴ). 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ചന്ദ്രഗിരി കോട്ട ഈ നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്.

തുളുനാടിനും മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾക്കും ഇടക്കുള്ള പരമ്പരാഗതമായ അതിർത്തിയായി ഈ നദി പരിഗണിക്കപ്പെട്ടുപോരുന്നു.


മണിമലയാർ

ഇടുക്കി ജില്ലയിലെ പീരുമേടിനടുത്ത് തട്ടമലയിൽനിന്ന് ഉത്ഭവിക്കുന്ന, കേരളത്തിലെ പ്രധാനപ്പെട്ട നദിയാണ്‌ മണിമലയാർ. ആരംഭസ്ഥാനത്ത് പുല്ലുകയാർ എന്നും അറിയപ്പെടുന്നു.

       
Sharing is caring
Subscribe
Notify of
0 Comments
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x