KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
731) അയ്യങ്കാളി രൂപീകരിച്ച സാധുജന പരിപാലന സംഘത്തിന്റെ മുഖപത്രമേത്?

Ans: സാധുജനപരിപാലിനി

732) ചങ്ങമ്പുഴ കൃഷ്ണപിള്ള പത്രാധിപരായിരുന്ന മാസിക?

Ans: മംഗളോദയം

733) കേരള പഞ്ചിക, മലയാളി, വിദ്യാർത്ഥി എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട പത്രാധിപർ?

Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

734) ജാതിവ്യവസ്ഥ മൂലം തിരുവിതാംകൂറിൽ ജോലി ലഭിക്കാതിരുന്നതിനെ തുടർന്ന് മൈസൂരിൽ ഡോക്ടറായി സേവനമനുഷ്ഠിച്ച സാമൂഹിക പരിഷ്കർത്താവ് ആര്?

Ans: ഡോ.പൽപ്പു

735) ‘വിദ്യാലയം’ എന്ന പ്രസിദ്ധീകരണം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ്?

Ans: മൂർക്കോത്ത് കുമാരൻ

736) കുമാരനാശാൻറെ ‘വീണപൂവ്’ ആദ്യമായി അച്ചടിച്ചത് ഏത് മാസികയിലാണ്? അന്ന് അതിൻറെ പത്രാധിപർ ആര്?

Ans: മിതവാദി, മൂർക്കോത്ത് കുമാരൻ

737) പുരോഗമന ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി യോഗക്ഷേമസഭ ആരംഭിച്ച പ്രസിദ്ധീകരണം ഏത്?

Ans: ഉണ്ണി നമ്പൂതിരി

738) സാധുജന ദൂതൻ പ്രസിദ്ധീകരണം ആരംഭിച്ചതാര്?

Ans: പാമ്പാടി ജോൺ ജോസഫ്

739) സഹോദരസംഘത്തിന്റെ മുഖപത്രമായ ‘സഹോദരൻ’ എന്ന പത്രം ആരംഭിച്ചതാര്?

Ans: സഹോദരൻ അയ്യപ്പൻ

740) ‘കേളപ്പൻ എന്ന ജാലകം തുറന്നു വരുന്ന കാറ്റായിരുന്നു ഞങ്ങൾക്ക് ഗാന്ധിജി’ എന്ന് കെ കേളപ്പനെ പറ്റി പറഞ്ഞതാര്?

Ans: സുകുമാർ അഴീക്കോട്

       
Sharing is caring
JOIN