അന്താരാഷ്ട്ര നീതിന്യായ കോടതി (International Court of Justice) – KPSC Notes

Last Updated On: 16/11/2020

അന്താരാഷ്‌ട്ര നീതിന്യായ കോടതി (International Court of Justice)  – PSC പരീക്ഷകൾക്ക് വേണ്ടി പഠിക്കാനുള്ള നോട്ട്സ്.

അന്താരാഷ്ട്ര നീതിന്യായ കോടതി (International Court of Justice) – PSC Notes

  • ന്യൂയോർക്കിന് പുറത്ത് ആസ്ഥാനമുള്ള ഏക യു.എൻ. ഘടകമാണ് ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ് അഥവാ അന്താരാഷ്ട്ര നീതിന്യായ കോടതി.
  • നെതർലാൻഡ്‌സിലെ ഹേഗിലാണ് രാജ്യാന്തര കോടതിയുടെ ആസ്ഥാനം.
  • കോടതിക്ക് ഏത് രാജ്യം ആസ്ഥാനമാക്കിയും കേസ് വിചാരണ ചെയ്യാം.
  • ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയും സുരക്ഷാ സമിതിയും കൂടി ഒമ്പതു വർഷ കാലയളവിലേക്ക് 15 ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നു.
  • ഒരു അംഗരാജ്യത്തിൽ നിന്ന് ഒന്നിലധികം ജഡ്‌ജിമാരുണ്ടായിരിക്കാൻ പാടില്ല.
  • ഒമ്പത് വർഷമാണ് രാജ്യാന്തര കോടതിയിലെ ജഡ്‌ജിമാരുടെ കാലാവധി.
  • ഒമ്പത് ജഡ്‌ജിമാരുടെ ഹാജർ ഉണ്ടെങ്കിൽ ഒരു കോറമാവും.
  • രാജ്യങ്ങളാണ് അന്താരഷ്ട്ര നീതിന്യായ കോടതിയിൽ കക്ഷികളായി സമീപിക്കുന്നത്.
  • കോടതിയുടെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും മൂന്നു വർഷത്തെ കാലാവധിയിലാണ് തിരഞ്ഞെടുക്കുന്നത്.
  • ഇംഗ്ലീഷും ഫ്രഞ്ചുമാണ് രാജ്യാന്തര കോടതിയിലെ ഔദ്യോഗിക ഭാഷകൾ.
  • ബി.എൻ.റാവു, ജസ്റ്റിസ് നാഗേന്ദ്രസിംഗ്, ജസ്റ്റിസ് ആർ.എസ്. പഥക്ക് എന്നിവരാണ് രാജ്യാന്തര കോടതിയിൽ ജഡ്‌ജിമാരായിരുന്ന ഇന്ത്യക്കാർ.

       
Sharing is caring
Subscribe
Notify of
0 Comments
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x