ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം – PSC ചോദ്യോത്തരങ്ങള്‍ – PDF Download

Last Updated On: 22/09/2020
Get it on Google Play

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം – PSC പരീക്ഷകള്‍ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യോത്തരങ്ങള്‍.

Indian Independence Malayalam Questions PDF

(ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം – PSC ചോദ്യോത്തരങ്ങള്‍)

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള ചോദ്യോത്തരങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം

  • ഒന്നാം സ്വാതന്ത്യ സമരം പൊട്ടിപ്പുറപ്പെട്ട ദിവസം – 1857 മെയ് 10
  • ഒന്നാം സ്വാതന്ത്യ സമരം ആരംഭിച്ച സ്ഥലം – മീററ്റ് (ഉത്തർപ്രദേശ്)
  • ഒന്നാം സ്വാതന്ത്യ സമരത്തിലെ ആദ്യ രക്തസാക്ഷി – മംഗൽ പാണ്ഡെ
  • മംഗൽ പാണ്ഡെയെ തൂക്കിലേറ്റിയ വർഷം – 1857 ഏപ്രിൽ 8
  • മംഗൽ പാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ്  – 34 ബംഗാൾ ഇൻഫന്ററി
  • ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി – പ്രീതി ലതാ വഡേദ്കർ
  • 1857 വിപ്ലവത്തിൻറെ ചിഹ്നമായി കണക്കാക്കപ്പെട്ടിരുന്നത് – താമരയും ചപ്പാത്തിയും
  • വിപ്ലവകാരികൾ ഡൽഹിയുടെ ഭരണാധികാരിയായി അവരോധിച്ച മുഗൾ രാജാവ് – ബഹാദൂർ ഷാ 2
  • 1857 വിപ്ലവത്തിൻറെ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ – കാനിംഗ്‌ പ്രഭു
  • 1857 വിപ്ലവത്തിൻറെ കാൺപൂരിലെ നേതാക്കൾ – നാനാ സാഹിബ്, താന്തിയാതോപ്പി

  • 1857 വിപ്ലവത്തിൻറെ ലക്‌നൗവിലെ നേതാവ് – ബീഗം ഹസ്രത് മഹൽ
  • 1857 വിപ്ലവത്തിൻറെ ഡൽഹിയിലെ നേതാവ് – ജനറൽ ഭക്ത് ഖാൻ
  • 1857 വിപ്ലവത്തിൻറെ ഝാൻസിയിലെ നേതാവ് – റാണി ലക്ഷ്മിഭായ്
  • 1857 വിപ്ലവത്തിൻറെ ബീഹാറിലെ നേതാവ് – കൺവർ സിംഗ്
  • 1857 വിപ്ലവത്തിൻറെ ബറേലിയിലെ നേതാവ് – ഖാൻ ബഹാദൂർ
  • 1857 ലെ വിപ്ലവത്തെ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചത് – ഡിസ്രേലി
  • 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത് – വി ഡി സവർക്കർ
  • 1857 ലെ വിപ്ലവത്തെ ആദ്യത്തേതുമല്ല സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ളതുമല്ല എന്ന് വിശേഷിപ്പിച്ചത് – ആർ സി മജൂംദാർ
  • 1857 ലെ വിപ്ലവത്തെ ഉയർത്തെണീക്കൽ എന്ന് വിശേഷിപ്പിച്ചത് – വില്ല്യം ഡാൽറിപ്പിൽ
  • 1857 ലെ വിപ്ലവം ബ്രിട്ടീഷുകാരുടെ ഇടയിൽ അറിയപ്പെട്ടത് – ചെകുത്താൻറെ കാറ്റ് (ഡെവിൾസ് വിൻഡ്)

  • വിപ്ലവകാരികളുടെ സമുന്നത നേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത് – റാണി ലക്ഷ്മി ഭായ് (മണികർണ്ണിക)
  • 1857 ലെ വിപ്ലവത്തിലെ ജവാൻ ഓഫ് ആർക്ക് എന്നറിയപ്പെട്ടത് – റാണി ലക്ഷ്മി ഭായ്
  • മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിപ്ലവകാരി – റാണി ലക്ഷ്മി ഭായ്
  • ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദുവെന്നു റാണി ലക്ഷ്മി ഭായിയെ വിശേഷിപ്പിച്ചതാര് – നെഹ്‌റു
  • നാനാ സാഹിബിൻറെ സൈനിക ഉപദേഷ്ടാവ് – താന്തിയാ തോപ്പി
  • ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച വിപ്ലവകാരി – താന്തിയാ തോപ്പി
  • താന്തിയാ തോപ്പിയുടെ യഥാർത്ഥ നാമം – രാമചന്ദ്ര പാണ്ഡുരംഗ്
  • താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വർഷം – 1859
  • സൈമൺ കമ്മീഷൻ രൂപീകൃതമായ വർഷം – 1927
  • സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്നതെന്ന്  – 1928 ഫെബ്രുവരി 3

  • സൈമൺ കമ്മീഷൻ ചെയർമാൻ – ജോൺ സൈമൺ
  • സൈമൺ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം – 7
  • സൈമൺ കമ്മീഷനെ ബഹിഷ്‌ക്കരിക്കാനുള്ള പ്രധാന കാരണം – കമ്മീഷനിൽ ഇന്ത്യക്കാർ ഇല്ലായിരുന്നത്
  • സൈമൺ കമ്മീഷനെതിരായുള്ള പ്രതിക്ഷേധത്തിൽ പൊലീസിൻറെ മർദ്ദനമേറ്റ് മരിച്ച നേതാവ് – ലാലാ ലജ്പത് റോയ്
  • ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡൻറ് – ലാലാ ലജ്പത് റോയ്
  • സൈമൺ കമ്മീഷൻ തിരിച്ചുപോയ വർഷം – 1929 മാർച്ച് 3
  • നെഹ്‌റു റിപ്പോർട്ടിൻറെ അധ്യക്ഷൻ – മോത്തിലാൽ നെഹ്‌റു
  • നെഹ്‌റു റിപ്പോർട്ട് സമർപ്പിച്ച വർഷം – 1928
  • ഇന്ത്യക്ക് ഡൊമിനിയൻ പദവി വേണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ്സ് സമ്മേളനം – 1928 കൊൽക്കത്ത സമ്മേളനം
  • കോൺഗ്രസ്സിൻറെ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം – ലാഹോർ സമ്മേളനം (1929)

  • ലാഹോർ സമ്മേളനത്തിൻറെ അധ്യക്ഷൻ – ജവാഹർലാൽ നെഹ്‌റു
  • പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യ സ്വാതന്ത്ര്യദിനമായി ആഘോഷിച്ചത് – 1930 ജനുവരി 26
  • പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് നെഹ്‌റു ത്രിവർണ്ണ പതാക ഉയർത്തിയതെന്ന് – 1929 ഡിസംബർ 31
  • പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് നെഹ്‌റു ത്രിവർണ്ണ പതാക ഉയർത്തിയ സ്ഥലം – ലാഹോർ, രവി നദിക്കരയിൽ
  • വട്ടമേശ സമ്മേളനങ്ങൾ നടന്ന സ്ഥലം – ലണ്ടൻ
  • ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം – 1930
  • ഒന്നാം വട്ടമേശ സമ്മേളനത്തിന് അദ്ധ്യക്ഷം വഹിച്ചത്  – റാംസെ മക്‌ഡൊണാൾഡ്
  • ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കൾ  – മുഹമ്മദാലി ജിന്ന, മുഹമ്മദ് ഷാഫി
  • രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം – 1931
  • ഗാന്ധിജി, സരോജിനി നായിഡു തുടങ്ങിയവർ പങ്കെടുത്ത വട്ടമേശ സമ്മേളനം – രണ്ടാം വട്ടമേശ സമ്മേളനം

  • രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നത്  – മദൻ മോഹൻ മാളവ്യ
  • രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാനുള്ള കാരണം – ഗാന്ധി-ഇർവിൻ സന്ധി (1931)
  • മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം  – 1932
  • 1935 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് ന് കാരണമായിത്തീർന്ന വട്ടമേശ സമ്മേളനം – മൂന്നാം വട്ടമേശ സമ്മേളനം
  • മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാർ – ബി ആർ അംബേദ്‌കർ, തേജ് ബഹാദൂർ സപ്രു
  • ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച വർഷം – 1916
  • ഹോം റൂൾ എന്ന വാക്കിൻറെ അർത്ഥം – സ്വയംഭരണം
  • ആനി ബസന്റ് ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച സ്ഥലം – മദ്രാസിനടുത്തുള്ള അഡയാർ
  • ബാലഗംഗാധര തിലകൻ ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച സ്ഥലം – പൂനെ
  • ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം – 1919 ഏപ്രിൽ 13

  • ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം – റൗലറ്റ് ആക്ട്
  • ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ബ്രിട്ടീഷ് ഓഫീസർ – ജനറൽ റെജിനാൾഡ് ഡയർ
  • ജാലിയൻ വാലാബാഗിൽ വെടിവെക്കാൻ അനുമതി നൽകിയ പഞ്ചാബ് ഗവർണ്ണർ – മൈക്കിൾ ഒ ഡയർ
  • മൈക്കിൾ ഒ ഡയറിനെ വധിച്ച ദേശാഭിമാനി – ഉദ്ദം സിങ്
  • ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ – ഹണ്ടർ കമ്മീഷൻ
  • ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച് സർ പദവി തിരിച്ചു നൽകിയ ദേശീയ നേതാവ് – രവീന്ദ്രനാഥ ടാഗോർ
  • ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജിവെച്ച നേതാവ് – സർ സി ശങ്കരൻ നായർ
  • നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ നേതാവ് – മഹാത്മാ ഗാന്ധി
  • നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം – 1920 കൽക്കട്ട പ്രത്യേക സമ്മേളനം
  • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ യൂണിഫോം ഖാദി ആയിത്തീർന്ന വർഷം – 1921

  • നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കാൻ സ്വരാജ് ഫണ്ട് രൂപീകരിച്ച നേതാവ് – തിലക്
  • നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം – ചൗരിചൗരാ സംഭവം
  • ചൗരിചൗരാ സംഭവം നടന്ന വർഷം – 1922
  • ചൗരിചൗരാ ഗ്രാമം ഏതു സംസ്ഥാനത്താണ് – ഉത്തർപ്രദേശ്, ഗൊരഖ്‌പൂർ ജില്ല
  • സ്വരാജ് പാർട്ടിയുടെ രൂപവൽക്കരണത്തിന് ഉണ്ടായ കാരണം – നിസ്സഹകരണ പ്രസ്ഥാനത്തിൽ നിന്നുള്ള പിന്മാറ്റം
  • സ്വരാജ് പാർട്ടി രൂപീകൃതമായത് – 1922 ഡിസംബർ
  • സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി – മോത്തിലാൽ നെഹ്‌റു
  • സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡൻറ് – സി ആർ ദാസ്
  • സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം – അലഹബാദ്
  • ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം – ബർദോളി സമരം

  • ബർദോളി സമരംനടന്ന വർഷം – 1928
  • ബർദോളി സമരത്തിന് നേതൃത്വം നൽകിയത് – സർദാർ വല്ലഭായ് പട്ടേൽ
  • വല്ലഭായ് പട്ടേലിന്‌ സർദാർ എന്ന സ്ഥാനപ്പേര് നൽകിയത് – ഗാന്ധിജി
  • 1857 ലെ വിപ്ലവത്തിൻറെ ബുദ്ധികേന്ദ്രം എന്നറിയപ്പെട്ടത് – നാനാസാഹിബ്
  • 1857 ലെ വിപ്ലവാനന്തരം നേപ്പാളിലേക്ക് പലായനം ചെയ്ത വിപ്ലവകാരി – നാനാസാഹിബ്
  • ബിഹാർ സിംഹം എന്നറിയപ്പെടുന്നത് – കൺവർ സിംഗ്
  • ഒന്നാം സ്വാതന്ത്ര്യ സമരത്തെ ശിപ്പായി ലഹള എന്ന് വിശേഷിപ്പിച്ചത് – ജോൺ ലോറൻസ്
  • ബ്രിട്ടീഷുകാർ, ബഹാദൂർ ഷായെ എങ്ങോട്ടാണ് നാട് കടത്തിയത് – റംഗൂണിലേക്ക് (മ്യാൻമാർ)
  • ബഹാദൂർ ഷാ മരിച്ചത് എവിടെ വെച്ചാണ് – റംഗൂൺ (മ്യാൻമാർ)
  • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം പൂർണ്ണമായും അടിച്ചമർത്തിയ വർഷം – 1858

  • 1857 ലെ വിപ്ലവാനന്തരം ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി – വിക്ടോറിയ രാജ്ഞി
  • 1857 ലെ വിപ്ലവാനന്തരം പിൻവലിക്കപ്പെട്ട നിയമം – ദത്തവകാശ നിരോധന നയം
  • മുസ്ലിം ലീഗ് രൂപീകൃതമായതെന്ന് – 1906 ഡിസംബർ 30
  • മുസ്ലിം ലീഗിൻറെ രൂപീകരണത്തിന് നേതൃത്വം നൽകിയത് – ആഗാഖാൻ
  • മുസ്ലിം ലീഗിൻറെ ആദ്യ പ്രസിഡൻറ് – ആഗാഖാൻ
  • മുസ്ലിം ലീഗിൻറെ രൂപീകരണത്തിന് വേദിയായ നഗരം – ധാക്ക
  • മുസ്ലിം രാഷ്ട്രവാദം ആദ്യമായി നടത്തിയത് – മുഹമ്മദ് ഇക്‌ബാൽ
  • പാകിസ്ഥാൻ വാദത്തിൻറെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് – മുഹമ്മദ് ഇക്‌ബാൽ
  • സാരേ ജഹാംസേ അച്ഛാ എന്ന ദേശഭക്തിഗാനം എഴുതിയത് – മുഹമ്മദ് ഇക്‌ബാൽ
  • ഉർദു ഭാഷയിൽ പാക്കിസ്ഥാൻ എന്ന പദത്തിന്റെ അർത്ഥം – ശുദ്ധമായ നാട്

  • മുസ്ലിം ലീഗ് ഡയറക്ട് ആക്ഷൻ ഡേ ആചരിച്ചത് – 1946 ഓഗസ്റ്റ് 16
  • പാക്കിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത് – ചൗധരി റഹ്മത്തലി
  • ദ്വി രാഷ്ട്രവാദം അവതരിപ്പിച്ച നേതാവ് – മുഹമ്മദലി ജിന്ന (ലാഹോർ സമ്മേളനം 1940)
  • 1929 ഇൽ 14 ഇന തത്വങ്ങൾ പ്രഖ്യാപിച്ച നേതാവ് – മുഹമ്മദലി ജിന്ന
  • പാക്കിസ്ഥാൻറെ പിതാവ് – മുഹമ്മദലി ജിന്ന
  • പാക്കിസ്ഥാൻറെ പ്രവാചകൻ – മുഹമ്മദ് ഇക്‌ബാൽ
  • പാക്കിസ്ഥാൻറെ ആദ്യ ഗവർണ്ണർ ജനറൽ – മുഹമ്മദലി ജിന്ന
  • പാക്കിസ്ഥാൻറെ ആദ്യ പ്രസിഡൻറ് – ഇസ്കന്തർ മിർസ
  • പാക്കിസ്ഥാൻറെ ആദ്യ പ്രധാനമന്ത്രി – ലിയാഖത്ത് അലിഖാൻ
  • പാക്കിസ്ഥാൻറെ തത്വചിന്തകൻ – സയ്യിദ് മുഹമ്മദ് ഖാൻ

Indian Independence Malayalam Questions PDF Download

Get it on Google Play
       
Share This Post ↪
Subscribe
Notify of
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments

Informative

JOIN
1
0
Would love your thoughts, please comment.x
()
x