ഭരണഘടന – PSC ചോദ്യോത്തരങ്ങൾ (മലയാളം) – PDF
Last Updated On: 08/10/2020
ഭരണഘടന PSC പരീക്ഷകൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു വിഷയമാണ്. ഒരുപാട് പ്രാധാന്യമേറിയ ഭരണഘടനയെ കുറിച്ച് PSC പരീക്ഷകൾക്ക് ചോദിക്കാൻ സാധ്യതയുള്ള ഏതാനും ചോദ്യങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്.
ഭരണഘടന – PSC ചോദ്യോത്തരങ്ങൾ
- ഒരു രാജ്യത്ത് ഭരണ സംവിധാനം ഇല്ലാതെ വരുന്ന അരക്ഷിതാവസ്ഥ – അനാർക്കി (Anarchy)
- ഒരു രാജ്യത്ത് ഭരണ സംവിധാനം ഒരാളുടെ മാത്രം നിയന്ത്രണത്തിൽ ആകുന്ന അവസ്ഥ – ഓട്ടോക്രസി (Autocracy )
- ഭരണ സംവിധാനം ഉദ്യോഗസ്ഥരാൽ നടത്തപ്പെടുന്ന അവസ്ഥ – ബ്യൂറോക്രസി (Bureaucracy)
- ഭരണ സംവിധാനം ഒരു സ്‌ത്രീയാലോ സ്‌ത്രീകളാലോ നടത്തപ്പെടുന്ന അവസ്ഥ – ഗൈനാർക്കി (Gynarchy)
- ഭരണ സംവിധാനം രാജാവിനാൽ നടത്തപ്പെടുന്ന അവസ്ഥ – മൊണാർക്കി (Monarchy)
- ഭരണ സംവിധാനം ഒരുകൂട്ടം ആളുകളാൽ നടത്തപ്പെടുന്ന അവസ്ഥ – ഒലിഗാർക്കി (Oligarchy)
- ഭരണ സംവിധാനം സമ്പന്നരാൽ നടത്തപ്പെടുന്ന അവസ്ഥ – പ്ലൂട്ടോക്രസി (Plutocracy)
- ഭരണ സംവിധാനം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാൽ നടത്തപ്പെടുന്ന അവസ്ഥ – ഡെമോക്രസി (Democracy)
- ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം – ഗ്രീസ്
- ഭരണഘടന എന്ന ആശയം നിലവിൽവന്ന രാജ്യം – അമേരിക്ക
- ഇപ്പോളും നിലനിൽക്കുന്ന ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ ഭരണഘടന – ബ്രിട്ടൻ
- ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന – അമേരിക്ക (USA)
- ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന – അമേരിക്ക (USA)
- ലോകത്തിലെ ഏറ്റവും വലിയ (ലിഖിത) ഭരണഘടന – ഇന്ത്യ
- അലിഖിത ഭരണഘടന നിലനിൽക്കുന്ന രാജ്യങ്ങൾക്ക് ഉദാഹരണം – ഇസ്രയേൽ , ബ്രിട്ടൻ
- ഹോം ഓഫ് ഡയറക്ട് ഡെമോക്രസി (പ്രത്യക്ഷ ജനാധിപത്യത്തിൻറെ ആലയം) എന്നറിയപ്പെടുന്ന രാജ്യം – സ്വിറ്റ്സർലൻഡ്
- പാർലമെന്റുകളുടെ അമ്മ എന്നറിയപ്പെടുന്നത് ഏതു രാജ്യത്തിന്റെ പാർലമെൻറ് ആണ് – ബ്രിട്ടൻ
- ജനാധിപത്യത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം – ഗ്രീസ്
ഇന്ത്യൻ ഭരണഘടന
- ഇന്ത്യക്കാർക്ക് സ്വന്തമായി ഭരണഘടന നിർമ്മിക്കാനുള്ള നിർദ്ദേശം കൊണ്ടുവന്ന പ്ലാൻ – വേവൽ പ്ലാൻ (1945)
- ഭരണഘടന നിർമ്മിക്കാൻ ഒരു ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച ഇന്ത്യക്കാരൻ – എം എൻ റോയി
- ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച രാഷ്ട്രീയ പാർട്ടി – സ്വരാജ് പാർട്ടി
- ഭരണഘടനാ നിർമ്മാണ സഭയ്ക്ക് കാരണമായ കമ്മീഷൻ – ക്യാബിനറ്റ് മിഷൻ (1946)
- ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ ദിവസം – 1946 മാർച്ച് 24
- ക്യാബിനറ്റ് മിഷൻ അംഗങ്ങളുടെ എണ്ണം – മൂന്ന് (പെത് വിക് ലോറൻസ് , സ്റ്റാഫോർഡ് ക്രിപ്സ്, എ വി അലക്സാണ്ടർ
- ക്യാബിനറ്റ് മിഷൻ ചെയർമാൻ – പെത് വിക് ലോറൻസ്
- ക്യാബിനറ്റ് മിഷനെ അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി – ക്ലമന്റ് ആറ്റ്‌ലി
- ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായ ദിവസം – 1946 ഡിസംബർ 6
- ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങളുടെ എണ്ണം – 389 (പാക്കിസ്ഥാൻ പിരിഞ്ഞ ശേഷം 299)
- ഭരണഘടനാ നിർമ്മാണ സഭയിലെ വനിതകളുടെ എണ്ണം – 17
- ഭരണഘടനാ നിർമ്മാണ സഭയിലെ മലയാളികളുടെ എണ്ണം – 17
- ഭരണഘടനാ നിർമ്മാണ സഭയിൽ തിരുവിതാംകൂർ പ്രതിനിധികളുടെ എണ്ണം – 6
- ഭരണഘടനാ നിർമ്മാണ സഭയിൽ കൊച്ചിൻ പ്രതിനിധികളുടെ എണ്ണം – 1 (പനമ്പള്ളി ഗോവിന്ദ മേനോൻ)
- ഭരണഘടനാ നിർമ്മാണ സഭയിൽ മലബാർ പ്രതിനിധികളുടെ എണ്ണം – 9
- ഭരണഘടനാ നിർമ്മാണ സഭയിൽ മലയാളി വനിതകളുടെ എണ്ണം – 3 (അമ്മുക്കുട്ടി സ്വാമിനാഥൻ, ആനിമസ്‌ക്രീൻ , ദാക്ഷായണി വേലായുധൻ)
- ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന ദിവസം – 1946 ഡിസംബർ 9
- ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന വേദി – പാർലമെൻറ് സെൻട്രൽ ഹാൾ
- ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം – 207 (9 വനിതകൾ)
- ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിലെ അധ്യക്ഷൻ – ഡോ. സച്ചിദാനന്ദ സിൻഹ
- ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിര അധ്യക്ഷൻ – ഡോ. രാജേന്ദ്ര പ്രസാദ് (1946 ഡിസംബർ 11 മുതൽ)
- ഭരണഘടനാ നിർമ്മാണ സഭയുടെ ഉപ അധ്യക്ഷൻ – എച്ച് സി മുഖർജി
- ഭരണഘടനാ നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് – ജെ ബി കൃപലാനി
- ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേശകൻ – ബി എൻ റാവു
PDF ഡൌൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ.
കൂടുതല്‍ ചോദ്യോത്തരങ്ങല്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.👇