KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024

Here is the Kerala PSC LDC/LGS 10th Level Preliminary Exam thousands of Model Questions and answers for the upcoming PSC exam.

Kerala PSC 10th Level Preliminary Exam Model Questions: Kerala PSC announced that KPSC will conduct a preliminary examination for the 10th level Kerala PSC exams like Lower Division Clerk – LDC, Last Grade Servants – LGS etc.

LDC/LGS (10th Level) Tenth Level Preliminary Exam Model Questions – Kerala PSC

1) കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്?

Ans: മുഹമ്മദ് അബ്ദുറഹ്മാൻ

2) വൈക്കം സത്യാഗ്രഹ നായകൻ എന്നറിയപ്പെടുന്ന തമിഴ് ദ്രാവിഡ നേതാവ്?

Ans: പെരിയാർ ഇ.വി. രാമസ്വാമി നായ്‌കർ

3) 1914 ആരംഭിച്ച നായർ ഭൃത്യജനസംഘം ഇപ്പോൾ അറിയപ്പെടുന്ന പേര്?

Ans: നായർ സർവീസ് സൊസൈറ്റി

4) കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ചത്?

Ans: പട്ടം എ താണുപിള്ള

5) പുല്ലാട് ലഹളക്ക് നേതൃത്വം നൽകിയത്?

Ans: അയ്യങ്കാളി

6) കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത അംഗം?

Ans: എം.വി. രാഘവൻ

7) സ്വദേശാഭിമാനി കേസരി അവാർഡ് നൽകുന്നത് ഏത് മേഖലയിലെ മികവിനാണ്?

Ans: പത്രപ്രവർത്തനം

8) ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച തിരുവിതാംകൂറിലെ സംഭവവികാസം?

Ans: ക്ഷേത്ര പ്രവേശന വിളംബരം – 1936

9) ഏതു പ്രക്ഷോഭത്തിന് ഭാഗമായാണ് 1920 ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത്?

Ans: ഖിലാഫത്ത്

10) സ്വാമി വിവേകാനന്ദൻറെ 1892 ലെ കേരള സന്ദർശനത്തിന് വഴിയൊരുക്കിയത് ആരായിരുന്നു?

Ans: ഡോ: പൽപ്പു

       
Sharing is caring
JOIN