KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
1251) കേരളത്തിൽ ഏറ്റവും കൂടുതലായി കൃഷി ചെയ്യുന്ന ഭക്ഷ്യ വിള ഏത്?
Ans: നെല്ല്
1252) കേരളത്തിൽ നെൽകൃഷി ഏറ്റവും കുറവുള്ള ജില്ല ഏതാണ്?
Ans: ഇടുക്കി
1253) ജനിതക സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത ജീവകം-എ അടങ്ങിയിരിക്കുന്ന നെൽ വിത്തിനം ഏതാണ്?
Ans: ഗോൾഡൻ റൈസ്
1254) ബ്രാൻ ഓയിൽ ഉണ്ടാക്കുന്നത് ഏത് കാർഷിക വിളയിൽ നിന്നാണ്?
Ans: നെല്ല്
1255) പൊക്കാളി കൃഷി രീതി ഏത് കാർഷിക വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans: നെല്ല്
1256) കേരളത്തിൻറെ ഔദ്യോഗിക വൃക്ഷമായ തെങ്ങിന്റെ ശാസ്ത്രീയ നാമം എന്താണ്?
Ans: കൊക്കോസ് ന്യൂസിഫെറ
1257) ലോകത്തിലെ ആദ്യത്തെ സങ്കരയിനം തെങ്ങിൻ തോട്ടം ആരംഭിച്ചത് എവിടെയാണ്?
Ans: നീലേശ്വരം(കാസർകോട് ജില്ല)
1258) കിൻഫ്രയുടെയും റബർ ബോർഡിൻറെയും സംയുക്ത സംരംഭമായ റബർ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
Ans: ഐരാപുരം(എറണാകുളം)
1259) കേരളത്തിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന ജില്ല ഏതാണ്?
Ans: കോട്ടയം
1260) ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്?
Ans: കേരളം