KPSC LDC/LGS 10th Level Preliminary Exam Model Questions – 2025
Last Updated On: 19/01/2025

931) ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ വനമുള്ളത് ഏത് സംസ്ഥാനത്താണ്?
Ans: മധ്യപ്രദേശ്
932) ഇന്ത്യയിലെ സസ്യങ്ങളുടെ സർവ്വേയും വിലയിരുത്തലും നടത്തുന്ന ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
Ans: കൊൽക്കത്ത
933) കർണാടകയിലെ നാഗർഹൊളെ ദേശീയോദ്യാനത്തിന് ഏത് മുൻ പ്രധാനമന്ത്രിയുടെ പേരാണ് നൽകിയിരിക്കുന്നത്?
Ans: രാജീവ് ഗാന്ധി
934) കർണാടകവും കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ദേശീയോദ്യാനം ഏതാണ്?
Ans: മുതുമലൈ നാഷനൽ പാർക്ക്
935) ഇന്ത്യയിൽ നഗരപ്രദേശത്ത് സ്ഥിതിചെയ്യുന്ന അപൂർവം ദേശീയോദ്യാനങ്ങളിലൊന്നാണ് ഗിണ്ടി ദേശീയോദ്യാനം. ഏത് നഗരത്തിന് സമീപത്താണിത്?
Ans: ചെന്നൈ
936) 1998 ൽ സ്ഥാപിതമായ സലിം അലി പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
Ans: ഗോവ
937) ഇന്ത്യയിൽ വന മഹോത്സവത്തിന് തുടക്കം കുറിച്ചത് ആരാണ്?
Ans: കെ.എം. മുൻഷി
938) പ്രോജക്ട് ടൈഗർ പദ്ധതിക്ക് തുടക്കം കുറിച്ചത് ഏത് ദേശീയോദ്യാനത്തിലാണ്?
Ans: ജിം കോർബറ്റ് നാഷനൽ പാർക്ക്
939) ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏതാണ്?
Ans: ഹെമിസ് നാഷനൽ പാർക്ക്
940) ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിലൂടെ ലോകപ്രസിദ്ധമായ അസമിലെ ദേശീയോദ്യാനം ഏതാണ്?
Ans: കാസിരംഗ ദേശീയോദ്യാനം