KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
801) സൗരയൂഥത്തിൽ ഏകദേശം എത്ര ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്?

Ans: ഇരുന്നൂറിലധികം

802) വ്യാഴത്തിന്റെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര?

Ans: 79

803) മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് എന്നാണ്?

Ans: 1969 ജൂലൈ 20

804) ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം?

Ans: ഏതാണ്ട് 1.26 സെക്കൻഡ്

805) സൗരയൂഥത്തിൽ ഏറ്റവും അധികം അഗ്നിപർവ്വതങ്ങൾ ഉള്ള ഉപഗ്രഹം?

Ans: അയോ

806) ഐസ് പാളികൾക്കിടയിൽ സമുദ്രത്തിന്റെ സാന്നിധ്യമുള്ള ഗലീലിയൻ ഉപഗ്രഹം?

Ans: യൂറോപ്പ

807) അമേരിക്കക്കാരനായ ഒരു വാനനിരീക്ഷകനാണ് ചൊവ്വയുടെ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്. അദ്ദേഹത്തിൻറെ പേരെന്ത്?

Ans: അസാഫ് ഹാൾ

808) സൗരയൂഥത്തിലെ ഒരു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്ക് പ്രധാനമായും വില്യം ഷേക്സ്പിയറിന്റെ കഥാപാത്രങ്ങളിൽ നിന്നാണ് പേര് നൽകിയിരിക്കുന്നത്. ഏതാണാ ഗ്രഹം?

Ans: യുറാനസ്

809) നെപ്റ്റ്യൂണിന് എത്ര ഉപഗ്രഹങ്ങളുണ്ട്?

Ans: 14

810) ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ഗാനിമീഡ്?

Ans: വ്യാഴം

       
Sharing is caring
JOIN