KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

551) ശ്രീനാരായണ ഗുരുവിൻറെ സമാധി സ്ഥലമായ ശിവഗിരി ഏത് ജില്ലയിലാണ്?
Ans: തിരുവനന്തപുരം
552) മലബാർ ലഹളയിൽ പിടികൂടപ്പെട്ട സമര പോരാളികൾ തീവണ്ടിയിൽ ശ്വാസം മുട്ടി മരിച്ച സംഭവം അറിയപ്പെടുന്നത്?
Ans: വാഗൺ ട്രാജഡി
553) ശങ്കരൻ എന്നത് ഏത് നവോത്ഥാന നായകൻ്റെ ബാല്യകാലനാമം ആയിരുന്നു?
Ans: പണ്ഡിറ്റ് കെ പി കറുപ്പൻ
554) തിരുവിതാംകൂറിൽ ഭരണം നടത്തിയ അവസാനത്തെ മഹാരാജാവ്?
Ans: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
555) കേരള ഗ്രന്ഥശാല സംഘത്തിൻറെ സ്ഥാപകൻ?
Ans: പി എൻ പണിക്കർ
556) 1923 – ൽ ശ്രീനാരായണ ഗുരുവിൻറെ ആശീർവാദത്തോടെ നിലയിൽ ശ്രീനാരായണ ഗുരുകുലം സ്ഥാപിച്ചത്?
Ans: നടരാജ ഗുരു
557) ആചാരഭൂഷണം എന്ന കൃതി രചിച്ചത്?
Ans: പണ്ഡിറ്റ് കെ.പി. കറുപ്പൻ
558) 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപംകൊള്ളുമ്പോൾ എത്ര ജില്ലകൾ ആണ് ഉണ്ടായിരുന്നത്?
Ans: 5 ജില്ലകൾ
559) 1924-ലെ വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകൻ?
Ans: ടി കെ മാധവൻ
560) ആഗമാനന്ദ സ്വാമി യുടെ ജന്മസ്ഥലം?
Ans: ചവറ (കൊല്ലം)