KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

871) ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിപദം വഹിച്ചിട്ടുള്ള വനിതയാര്?
Ans: ഷീലാ ദീക്ഷിത്
872) സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ ഉത്ഭവസ്ഥാനം ഏത്?
Ans: ഹിമാലയം
873) ഇന്ത്യയിൽ ശൈത്യം അനുഭവപ്പെടുന്ന കാലയളവ് ഏത്?
Ans: ഡിസംബർ മുതൽ ഫെബ്രുവരി വരെ
874) ഏത് സംസ്ഥാനത്തിന്റെ രണ്ടാമത്തെ തലസ്ഥാനമാണ് ധരംശാല?
Ans: ഹിമാചൽ പ്രദേശ്
875) പുതുതായി രൂപം കൊണ്ട സതേൺ കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനം എവിടെ?
Ans: വിശാഖപട്ടണം
876) കേന്ദ്രഭരണ പ്രദേശമായി ലഡാക്ക് നിലവിൽ വന്നതെന്ന്?
Ans: 2019 ഒക്ടോബർ 31
877) ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് ഏത് രാജ്യത്താണ്?
Ans: നേപ്പാൾ
878) ഇന്ത്യയിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന തെക്കു പടിഞ്ഞാറൻ മൺസൂൺ കാലം ഏത്?
Ans: ജൂൺ മുതൽ സെപ്റ്റംബർ വരെ
879) ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം ഏത് നഗരത്തിലാണ്?
Ans: വാരാണസി
880) സദ്ഭാവനാ ദിനമായ ഓഗസ്റ്റ് 20-ന് ഏത് മുൻ പ്രധാനമന്ത്രിയുടെ ജന്മവാർഷികമാണ്?
Ans: രാജീവ് ഗാന്ധിയുടെ