KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
741) മധ്യപ്രദേശ് സംസ്ഥാനത്തിന്റെ വിഭജനത്തിലൂടെ 2000 നവംബർ 1-ന് നിലവിൽ വന്ന സംസ്ഥാനം ഏത്?
Ans: ഛത്തീസ്ഗഢ്
742) ബ്രിട്ടീഷ് ഭരണകാലത്ത് ‘ലിറ്റിൽ ഇംഗ്ലണ്ട്’ എന്നറിയപ്പെട്ട ഇന്ത്യയിലെ ഖനിയേത്?
Ans: കോലാർ സ്വർണ്ണഖനി
743) എല്ലാ ഗ്രാമങ്ങളെയും ഓൾ വെതർ റോഡ് മുഖേന ബന്ധിപ്പിച്ച ആദ്യത്തെ സംസ്ഥാനം ഏത്?
Ans: കേരളം
744) ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്ന വർഷമേത്?
Ans: 1986
745) ഇന്ത്യ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാര്?
Ans: ഡ്വൈറ്റ് ഐസനോവർ
746) ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആയി ആചരിക്കുന്ന ദിവസം ഏത്?
Ans: ഡിസംബർ 2
747) മദ്രാസ് സംസ്ഥാനത്തിന് പേര് തമിഴ്നാട് എന്നാക്കി മാറ്റിയ വർഷം ഏത്?
Ans: 1969
748) ഇന്ത്യയിലെ ഏത് കേന്ദ്രഭരണ പ്രദേശത്താണ് ശ്യാമപ്രസാദ് മുഖർജി തുരങ്കം ഉള്ളത്?
Ans: ജമ്മു-കാശ്മീർ
749) ഗൗതമി, വസിഷ്ഠ, എന്നീ പേരുകളിൽ കൈവഴികൾ ഉള്ള നദി ഏത്?
Ans: ഗോദാവരി
750) നാംരൂപ്പ് വൈദ്യുത നിലയം ഏത് സംസ്ഥാനത്താണ്?
Ans: അസം