KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
771) രക്തലോമികകൾ കണ്ടുപിടിച്ചതാര്?
Ans: മാൽപിജി
772) പ്ലാസ്മയുടെ 90% ഉള്ള ഘടകം?
Ans: ജലം
773) ആരോഗ്യമുള്ള ഒരു വ്യക്തിയുടെ 100 മില്ലി ലിറ്റർ രക്തത്തിൽ എത്ര ഗ്രാം ഹീമോഗ്ലോബിൻ അടങ്ങിയിരിക്കും?
Ans: 12-16 ഗ്രാം
774) ശ്വേതരക്താണുക്കൾ ഏറ്റവും കൂടുതലുള്ള വിഭാഗം?
Ans: ന്യൂട്രോഫിൽസ്
775) പോളിയോ വൈറസിനെ കണ്ടെത്തിയതാര്?
Ans: കാൾ ലാൻഡ് സ്റ്റെയ്നർ & എർവിൻ പോപ്പർ
776) സാർവ്വിക സ്വീകർത്താവ് എന്ന് വിളിക്കപ്പെടുന്ന രക്ത ഗ്രൂപ്പ്?
Ans: AB ഗ്രൂപ്പ്
777) ഇരുമ്പിന്റെ അഭാവം മൂലം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥ?
Ans: അനീമിയ/ വിളർച്ച
778) ലോക ഹീമോഫീലിയ ദിനം?
Ans: ഏപ്രിൽ 17
779) ഒരു ഘന മില്ലിമീറ്റർ രക്തത്തിൽ അടങ്ങിയ ശ്വേതരക്താണുക്കളുടെ എണ്ണം?
Ans: 6000-8000
780) ചുവന്ന രക്താണുക്കൾക്ക് ചുവപ്പു നിറം നൽകുന്ന വർണകം?
Ans: ഹീമോഗ്ലോബിൻ