KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
1151) 2020 ലെ ‘വേഡ് ഓഫ് ദ് ഇയർ’ ആയി തിരഞ്ഞെടുക്കപ്പെട്ട വാക്ക്?
Ans: ലോക്ഡൗൺ
1152) ബഹ്റൈന്റെ പുതിയ പ്രധാനമന്ത്രി?
Ans: സൽമാൻ ബിൻ ഹമദ് അൽ ഖലീഫ
1153) ടെന്നിസിലെ ലോക ഒന്നാം നമ്പർ പദവി വർഷാവസാനം നിലനിർത്തുന്നതിൽ യുഎസ് ഇതിഹാസം പീറ്റ് സാംപ്രസിന്റെ റെക്കോർഡിനൊപ്പമെത്തിയ സെർബിയൻ താരം?
Ans: നൊവാക് ജോക്കോവിച്ച്
1154) മൂന്നാം ലോക സിനിമകളുടെ ഇതിഹാസനായകൻ എന്നറിയപ്പെട്ട അർജൻറീനാ സംവിധായകൻ അടുത്തിടെ അന്തരിച്ചു. ആരാണത്?
Ans: ഫെർണാണ്ടോ സൊളാനസ്
1155) ഈ സീസണിലെ ഫോർമുല വൺ കാറോട്ടത്തിലെ ജേതാവ്?
Ans: ലൂയിസ് ഹാമിൽട്ടൻ
1156) എഫ് വൺ കിരീടവേട്ടയിൽ ജർമൻ ഇതിഹാസം മൈക്കൽ ഷൂമാക്കറിനൊപ്പമെത്തിയ ബ്രിട്ടീഷ് താരം?
Ans: ലൂയിസ് ഹാമിൽട്ടൻ(7 കിരീടം)
1157) ‘ഹൗ ടു ബീ എ റൈറ്റർ’ എന്ന പുസ്തകത്തിൻറെ രചയിതാവ്?
Ans: റസ്കിൻ ബോണ്ട്
1158) പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഡയറക്ടർ ആയി നിയമിതയായ ആദ്യ വനിത?
Ans: ആലിയാ സഫർ
1159) ഹാരൂൺ ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റിൽ ഒന്നാമതെത്തിയ വ്യക്തി?
Ans: അസിം പ്രേംജി
1160) ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം?
Ans: കേരളം