KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
1091) നിർബന്ധിത ലയനം പൂർത്തിയാക്കിയ ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിന്റെ പുതിയ പേര്?
Ans: ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ്
1092) ഓസ്കറിൽ ഇന്ത്യയുടെ എൻട്രിയായ ‘ജല്ലിക്കട്ട്’ സിനിമയുടെ സംവിധായകൻ?
Ans: ലിജോ ജോസ് പെല്ലിശേരി
1093) ന്യൂസീലൻഡ് പാർലമെൻറ് അംഗമായി സംസ്കൃതത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ ആദ്യ വ്യക്തി?
Ans: ഡോ. ഗൗരവ് ശർമ
1094) അടുത്തിടെ അറബിക്കടലിൽ രൂപം കൊണ്ട, ഇന്ത്യ പേര് സംഭാവന ചെയ്ത ചുഴലിക്കാറ്റ്?
Ans: ഗതി
1095) ഓക്സ്ഫഡ് വാക്സീന്റെ ഇന്ത്യൻ ട്രയലും കോവിഷീൽഡ് എന്ന പേരിൽ വാക്സിൻ ഉല്പാദനവും നിർവഹിക്കുന്ന ഇന്ത്യൻ ഫാർമ സ്ഥാപനം?
Ans: പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട്
1096) അടുത്തിടെ കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ച മുൻ അസം മുഖ്യമന്ത്രി?
Ans: തരുൺ ഗൊഗോയ്
1097) ഈ വർഷത്തെ എമ്മി പുരസ്കാരങ്ങളിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട താരം?
Ans: ഗ്ലെൻഡ ജാക്സൻ (പരമ്പര- എലിസബത്ത് ഈസ് മിസിങ്)
1098) ഇന്ത്യയും സിംഗപുരും തായ്‌ലൻഡും ചേർന്നു നടത്തിയ നാവികാഭ്യാസം?
Ans: സിറ്റ്മെക്സ്
1099) സ്വീഡൻ ആസ്ഥാനമായുള്ള ചിൽഡ്രൻസ് ക്ലൈമറ്റ് ഫൗണ്ടേഷന്റെ കുട്ടികളുടെ കാലാവസ്ഥാ പുരസ്കാരം നേടിയ ഇന്ത്യൻ വിദ്യാർഥിനി?
Ans: വിനിഷ ഉമാശങ്കർ
1100) രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലെ (ഐസിസി) ഫുൾ ഫുൾ മെoബർ രാജ്യങ്ങൾ എത്ര?
Ans: 12