KPSC LDC/LGS 10th Level Preliminary Exam Model Questions – 2025
Last Updated On: 19/01/2025
1361) മസ്കറ്റ്, മൃദുല, ജ്യോതി എന്നിവ ഏത് വിളയുടെ അത്യുല്പാദന ശേഷിയുള്ള വിത്താണ്?
Ans: മാതളം
1362) സ്ത്രീകളിൽ പുരുഷ സ്വഭാവം പ്രകടമാകുന്ന അവസ്ഥ?
Ans: വിറിലിസം
1363) ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന രോഗം എന്നറിയപ്പെടുന്നത്?
Ans: കുഷ്ഠം
1364) കാറ്റു വഴിയുള്ള പരാഗണം അറിയപ്പെടുന്നത്?
Ans: അനിമോഫിലി
1365) ഗന്ധ ഗ്രഹണവുമായി ബന്ധപ്പെട്ട ശരീരത്തിലെ നാഡി?
Ans: ഓൾഫാക്ടറി നെർവ്
1366) പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന സമുദ്രജീവി?
Ans: കടൽക്കുതിര
1367) നീണ്ടകരയിലെ മത്സ്യബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം?
Ans: നോർവേ
1368) പയറു വർഗ ചെടികളുടെ വേരിൽ കാണുന്ന നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ?
Ans: റൈസോബിയം
1369) പൂസ ഔഷധി ഏത് വിളയുടെ അത്യുല്പാദന ശേഷിയുള്ള വിത്താണ്?
Ans: പാവയ്ക്ക
1370) ഷിക് ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans: ഡിഫ്തീരിയ