KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
1311) കേരളത്തിൽ ഏറ്റവുമധികം ഇഞ്ചി ഉൽപാദിപ്പിക്കുന്ന ജില്ല ഏതാണ്?

Ans: വയനാട്

1312) കേരള കാർഷിക സർവകലാശാലയുടെ കീഴിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

Ans: പന്നിയൂർ

1313) കേരളത്തിലെ ഏറ്റവും മികച്ച കർഷകനു മലയാള മനോരമ ഏർപ്പെടുത്തിയ പുരസ്കാരം ഏതാണ്?

Ans: കർഷകശ്രീ

1314) പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏതാണ്?

Ans: കറുത്ത മണ്ണ്

1315) കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല ഏതാണ്?

Ans: കണ്ണൂർ

1316) മഹാളി രോഗം ബാധിക്കുന്ന പ്രധാന സസ്യങ്ങൾ?

Ans: കവുങ്ങ്, തെങ്ങ്

1317) പ്രിയ, പ്രീതി, പ്രിയങ്ക എന്നിവ പുളി രസമുള്ള മണ്ണിന് യോജിച്ച ഏതു പച്ചക്കറിയുടെ വ്യത്യസ്ത ഇനങ്ങളാണ്?

Ans: പാവൽ

1318) കേരളത്തിൽ കൃഷി ചെയ്യുന്ന ഏതു കാർഷിക വിളയുടെ ശാസ്ത്രീയ നാമമാണ് പൈപ്പെർ നൈഗ്രം?

Ans: കുരുമുളക്

1319) കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കേരളത്തിലെ ഏത് ജില്ലയിലാണ്?

Ans: കാസർകോട്

1320) ബാക്ടീരിയൽ വാട്ടത്തിനെതിരെ പ്രതിരോധശേഷിയുള്ള സൂര്യ, ശ്വേത, ഹരിത, നീലിമ എന്നിവ ഏതിന്റെ വിത്തിനങ്ങളാണ്?

Ans: വഴുതന

       
Sharing is caring
JOIN