KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
561) ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് പ്രവേശിപ്പിക്കുന്ന ഹോർമോൺ?
Ans: ഇൻസുലിൻ
562) പാരാതെർമോൺ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?
Ans: പാരാതൈറോയ്ഡ് ഗ്രന്ഥി
563) മാറെല്ലിന് പിന്നിലായി സ്ഥിതിചെയ്യുന്ന അന്തസ്രാവി ഗ്രന്ഥി ഏത്?
Ans: തൈമസ് ഗ്രന്ഥി
564) വളർച്ച ഹോർമോൺ ഉത്പാദിപ്പിക്കുന്ന അന്തസ്രാവി ഗ്രന്ഥി?
Ans: പിറ്റ്യൂട്ടറി ഗ്രന്ഥി
565) യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ?
Ans: തൈമോസിൻ
566) അന്ത:സ്രാവി വ്യവസ്ഥയുടെ വ്യവസ്ഥയുടെ നിയന്ത്രകനായ ഗ്രന്ഥി?
Ans: ഹൈപ്പോതലാമസ്
567) വളർച്ചാഘട്ടത്തിൽ വളർച്ചയെ ത്വരതപ്പെടുത്തുന്ന ഹോർമോൺ?
Ans: സൊമാറ്റോട്രോപ്പിൻ
568) തൈറോക്സിന്റെ അമിതമായ ഉത്പാദനം മൂലമുണ്ടാകുന്ന അവസ്ഥ?
Ans: ഹൈപ്പർ തൈറോയ്ഡിസം
569) തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ?
Ans: തൈമോസിൻ
570) കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസ് ആക്കിമാറ്റുന്ന ഹോർമോൺ?
Ans: ഗ്ലൂക്കഗോൺ