KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1461) ഇന്ത്യയിൽ വെച്ച് വധിക്കപ്പെട്ട ഒരേ ഒരു ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു?

Ans: മെയോ പ്രഭു

1462) സി.ആർ.ദാസ് ദാസ് പ്രസിഡന്റും മോത്തിലാൽ നെഹ്റു സെക്രട്ടറിയുമായ 1923 ൽ ആരംഭിച്ച പാർട്ടി ഏതാണ്?

Ans: സ്വരാജ് പാർട്ടി

1463) ദക്ഷിണാഫ്രിക്കൻ വാസം മതിയാക്കി മഹാത്മാഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തിയത് എന്നാണ്?

Ans: 1915 ജനുവരി 9

1464) ‘ബംഗാൾ കടുവ’ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ ദേശീയ നേതാവ് ആരായിരുന്നു?

Ans: ബിപിൻ ചന്ദ്രപാൽ

1465) സ്വാതന്ത്ര്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അധ്യക്ഷപദം വഹിച്ചിരുന്നത് ആരായിരുന്നു?

Ans: മൗലാന അബുൾ കലാം ആസാദ്

1466) ആരുടെ നിർബന്ധപ്രകാരമായിരുന്നു മഹാത്മാഗാന്ധി ചമ്പാരൻ സത്യാഗ്രഹത്തിന്റെ ഭാഗമായത്?

Ans: രാജ് കുമാർ ശുക്ല

1467) ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ മാതൃസുരക്ഷാ ദിനമായി (ഏപ്രിൽ 11 ) ആചരിക്കുന്നത്?

Ans: കസ്തൂർബാ ഗാന്ധി

1468) വ്യക്തികളെ വിചാരണകൂടാതെ അറസ്റ്റ് ചെയ്യാനും തടവിലാക്കാനുമുള്ള സമ്പൂർണ്ണ അധികാരം ബ്രിട്ടീഷ് ഗവൺമെൻറിന് നൽകിയ 1919 ലെ നിയമം ഏതാണ്?

Ans: റൗലറ്റ് ആക്ട്

1469) ഏത് സത്യഗ്രഹത്തിലെ നേതൃത്വപരമായ പങ്കാളിത്തത്തിലൂടെയാണ് വല്ലഭായി പട്ടേലിന് ‘സർദാർ ‘ എന്ന ബഹുമതിപ്പേര് ലഭിച്ചത്?

Ans: ബർദോളി സത്യാഗ്രഹം

1470) 1940 മാർച്ച് 13 ന് ലണ്ടനിലെ കാക്സ്റ്റൺ ഹാളിൽ വെച്ച് മൈക്കൽ ഒ ഡയറിനെ വെടിവെച്ചു കൊന്നത് ആരായിരുന്നു?

Ans: ഉദ്ദം സിംങ്

       
Sharing is caring
JOIN