KPSC LDC/LGS 10th Level Preliminary Exam Model Questions – 2025
Last Updated On: 19/01/2025
441) അന്തരീക്ഷ വായുവിലെ ഓക്സിജന്റെ അളവ് എത്ര?
Ans: 21 ശതമാനം
442) ഭൂമിയിലെ ഏറ്റവും വലിയ സമുദ്രം ഏത്?
Ans: പസഫിക് സമുദ്രം
443) ഭൂമിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്?
Ans: എവറസ്റ്റ് കൊടുമുടി
444) ഭൂമിയുടെ അന്തരീക്ഷത്തിലെ ഏറ്റവും താഴെയുള്ള പാളി ഏത്?
Ans: ട്രോപോസ്ഫിയർ
445) ട്രോപോസ്ഫിയർ ഇന്ന് തൊട്ടുമുകളിലുള്ള അന്തരീക്ഷ പാളി ഏത്?
Ans: സ്ട്രാറ്റോസ്ഫിയർ
446) അന്തരീക്ഷത്തിൽ ഓസോൺ പാളി പ്രധാനമായും കാണപ്പെടുന്ന മേഖല ഏത്?
Ans: സ്ട്രാറ്റോസ്ഫിയർ
447) ജീവജാലങ്ങൾക്ക് ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ഭൂമിയെ രക്ഷിക്കുന്ന അന്തരീക്ഷ കവചം?
Ans: ഓസോൺ പാളി
448) ഭൂമിയുടെ അന്തരീക്ഷ പാളികളിൽ ഏറ്റവും മുകളിൽ ഉള്ളത് ഏത്?
Ans: എക്സോസ്ഫിയർ
449) ഭൂമിയിൽ എത്ര വൻകരകൾ ആണ് ഉള്ളത്?
Ans: 7
450) ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള പാളി?
Ans: അകക്കാമ്പ്