KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
1411) ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ശാസ്ത്രീയ വിദ്യാഭ്യാസ ഉപഗ്രഹം ഏതായിരുന്നു?
Ans: യൂത്ത് സാറ്റ്
1412) ഐ.എസ്.ആർ.ഒ. യുടെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നതെവിടെ?
Ans: ബംഗളൂരു
1413) ഇന്ത്യയുടെ പ്രഥമ കൃതിമോപഗ്രഹം ഏതാണ്?
Ans: ആര്യഭട്ട
1414) ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം ഏത്?
Ans: രോഹിണി
1415) ഉപഗ്രഹങ്ങളുടെ നിർമാണം നടത്തുന്ന ഐ.എസ്.ആർ.ഒ സാറ്റലൈറ്റ് സെൻറർ എവിടെയാണ്?
Ans: ബംഗളൂരു
1416) ചന്ദ്രയാൻ-1 ദൗത്യം വിക്ഷേപിച്ചത് എവിടെ നിന്നാണ്?
Ans: ശ്രീഹരിക്കോട്ട
1417) തുമ്പയിൽ നിന്ന് ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച വർഷം ഏത്?
Ans: 1963 നവംബർ 21
1418) ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനം ഏതായിരുന്നു?
Ans: എസ്.എൽ.വി.–3
1419) ചന്ദ്രയാൻ-2 ദൗത്യം വിക്ഷേപിച്ചതെന്ന്?
Ans: 2019 ജൂലൈ 22
1420) ഉപഗ്രഹങ്ങളുടെ വാണിജ്യ വിക്ഷേപണം നടത്തുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
Ans: അഞ്ചാമത്തെ