KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
1241) വിന്ധ്യ-സത്പുര പർവത നിരകൾക്കി ടയിലൂടെ ഒഴുകുന്ന ഡക്കാനേയും മാൾവ പീഠഭൂമി യെയും വേർതിരിക്കുന്ന നദി ഏതാണ്?
Ans: നർമദ
1242) ഗംഗാ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കരാർ ഒപ്പുവെച്ചത് ഏത് വർഷമാണ്?
Ans: 1996
1243) ഹിമാലയ മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ഏത് നദിയാണ് ഗ്രീക്കുകാർ ഹൈഫാസിസ് എന്ന് വിളിച്ചിരുന്നത്?
Ans: ബിയാസ്
1244) പഞ്ചനദികളെന്ന് അറിയപ്പെടുന്ന ത്സലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിവ ഏത് നദിയുടെ പോഷകനദികളാണ്?
Ans: സിന്ധു
1245) രാജസ്ഥാനിലെ ആരവല്ലി മലനിരകളിലെ പുഷ്കർ താഴ്‌വരയിൽ നിന്നും ഉൽഭവിക്കുന്ന ഏത് നദിയാണ് ലവണാരി എന്നും അറിയപ്പെടുന്നത്?
Ans: ലൂണി
1246) ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായി വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്നത് ഏത് നദിയാണ്?
Ans: നർമദ
1247) ഇന്ത്യയിലെ നദികളിൽ വെച്ച് ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി ഉത്ഭവിക്കുന്നത് സിക്കിമിൽ നിന്നാണ്. ഏതാണ് ഈ നദി?
Ans: ടീസ്റ്റ
1248) സിന്ധു നദീതട സംസ്കാര കേന്ദ്രങ്ങളായ കാലിബംഗൻ, രാഖിഗാർഹി എന്നിവ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?
Ans: ഘഗ്ഗർ
1249) ആദ്യകാലത്ത് ബണ്ട്വാൾ നദി എന്നറിയപ്പെട്ടിരുന്ന കർണാടകത്തിലെ ഏത് നദിയുടെ തീരത്താണ് മംഗലാപുരം നഗരം സ്ഥിതി ചെയ്യുന്നത്?
Ans: നേത്രാവതി
1250) ബിസി 326 അലക്സാണ്ടറും പോറസും തമ്മിൽ ഹൈഡാസ്പസ് യുദ്ധം നടന്നത് ഏത് നദിക്കരയിലാണ്?
Ans: ഝലം