KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1221) ഉത്തരാഖണ്ഡിലെ ഏത് തടാകമാണ് സ്കെൽട്ടൻ തടാകം അഥവാ അസ്ഥി തടാകം എന്നറിയപ്പെടുന്നത്?

Ans: രൂപ്കുണ്ഡ് തടാകം

1222) ഔറംഗാബാദിലെ ഡൽഹി ഗേറ്റിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്റെ പേരിലറിയപ്പെടുന്ന തടാകം ഏതാണ് ?

Ans: സലിം അലി തടാകം

1223) ഓസ്മാൻ സാഗർ സമാന്തരമായി സ്ഥിതിചെയ്യുന്ന മിർ ഉസ്മാൻ അലിഖാന്റെ ഇളയപുത്രന്റെ പേരിൽ അറിയപ്പെടുന്ന തടാകം ഏതാണ്?

Ans: ഹിമായത്ത് സാഗർ

1224) അസം ചീഫ് കമ്മിഷണറായിരുന്ന സർ, വില്യം വാർഡിന്റെ സ്മരണാർത്ഥം കുതിര കുളമ്പിന്റെ ആകൃതിയിൽ നിർമ്മിക്കപ്പെട്ട വാർഡ്സ് ലേക്ക് എവിടെയാണ്?

Ans: ഷില്ലോങ്

1225) ഏത് തടാകത്തേയാണ് ശ്രീഹരിക്കോട്ട ബംഗാൾ ഉൾക്കടലിൽ നിന്നും വേർതിരിക്കുന്നത്?

Ans: പുലിക്കാട്ട് തടാകം

1226) തണ്ണീർത്തട പ്രാധാന്യമുള്ള പ്രദേശങ്ങൾ കായുള്ള റാംസർ സൈറ്റ് ആയി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ തടാകം ഏതാണ്?

Ans: ചിൽക്ക തടാകം

1227) ദാൽ തടാകത്തിലെ ഒഴുകുന്ന പൂന്തോട്ടങ്ങൾ ഏത് പേരിലാണറിയപ്പെടുന്നത്?

Ans: റാദ്

1228) കൃഷ്ണ, ഗോദാവരി നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏതാണ്?

Ans: കൊല്ലേരു

1229) ഹൈദരാബാദ് നിസാമായിരുന്ന ഒസ്മാൻ അലിഖാന്റെ പേരിലുള്ള ഏതു തടാകമാണ് ഗാന്ധിപ്പേട്ട് തടാകം എന്നുകൂടി അറിയപ്പെടുന്നത്?

Ans: ഒസ്മാൻ സാഗർ തടാകം

1230) ലിറ്റിൽ ലോണാർ, ഛോട്ടാ ലോണാർ എന്നിങ്ങനെ അറിയപ്പെടുന്ന മഹാരാഷ്ട്രയിലെ സുൽധാന ജില്ലയിലെ തടാകം ഏതാണ്?

Ans: ആംബർ തടാകം

       
Sharing is caring
JOIN