KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
1351) പ്രകൃതിയിൽ കാണപ്പെടുന്ന ഏറ്റവും കട്ടിയുള്ള പദാർത്ഥം?
Ans: ഡയമണ്ട്
1352) സ്റ്റെയിൻലെസ് സ്റ്റീലിലെ അലോഹ ഘടകം?
Ans: കാർബൺ
1353) പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏത്?
Ans: കെയ്സീൻ
1354) ഏത് ലോകത്തിൻറെ സൾഫൈഡ് ആണ് ഗലീന എന്നറിയപ്പെടുന്നത്?
Ans: ലെഡ്
1355) ‘ഗ്രീൻ വിട്രിയോൾ’ എന്നറിയപ്പെടുന്ന പദാർത്ഥം?
Ans: ഫെറസ് സൾഫേറ്റ് ഹെപ്റ്റാ ഹൈഡ്രേറ്റ്
1356) സ്വർണ്ണം ലയിക്കുന്ന ലായനി?
Ans: അക്വാ റീജിയ
1357) ആദ്യത്തെ കൃത്രിമ നാര്?
Ans: റയോൺ
1358) വേദന കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന ഔഷധങ്ങളുടെ പേര്?
Ans: അനാൽജസിക്കുകൾ
1359) ശരീരതാപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
Ans: ആൻറിപൈറെറ്റിക്സ്
1360) മൂത്രത്തിലെ ഗ്ലൂക്കോസിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ലായനി?
Ans: ബെനഡിക്റ്റ് ലായനി