Kerala Renaissance PSC Questions Malayalam PDF
Last Updated On: 05/01/2021
Kerala Renaissance PSC Questions: കേരള നവോത്ഥാനം, ശ്രീ നാരായണഗുരു PSC പരീക്ഷകൾക്ക് ചോദിക്കാവുന്ന ചോദ്യങ്ങളും ഉത്തരങ്ങളും.
Kerala Renaissance PSC Questions Malayalam PDF
ശ്രീ നാരായണഗുരു
- ജന്മ ദിനം : 1856 ഓഗസ്റ്റ് 20
- ജന്മ സ്ഥലം : വയൽവാരം വീട്, ചെമ്പഴന്തി, തിരുവനന്തപുരം
- മാതാപിതാക്കൾ : മാടനാശാൻ, കുട്ടിയമ്മ
- ഭാര്യ : കാളി
- സമാധി : 1928 സെപ്റ്റംബർ 20
- സമാധി സ്ഥലം : ശിവഗിരി, വർക്കല
PSC ചോദ്യോത്തരങ്ങൾ
- SNDP യോഗത്തിൻറെ ആദ്യ\സ്ഥിരം ചെയർമാൻ\അദ്ധ്യക്ഷൻ – ശ്രീ നാരായണ ഗുരു
- SNDP യോഗത്തിൻറെ ആദ്യ ജനറൽ സെക്രട്ടറി – കുമാരനാശാൻ
- SNDP യോഗത്തിൻറെ ആദ്യ വൈസ് ചെയർമാൻ – ഡോ. പൽപ്പു
- SNDP യോഗത്തിൻറെ ആദ്യ മുഖപത്രം – വിവേകോദയം
- വിവേകോദയത്തിൻറെ സ്ഥാപകൻ – കുമാരനാശാൻ
- വിവേകോദയത്തിൻറെ ആദ്യ പത്രാധിപർ – എം ഗോവിന്ദൻ
- വിവേകോദയം പ്രസിദ്ധീകരണം ആരംഭിച്ച വർഷം – 1904
- SNDP യോഗത്തിൻറെ ആസ്ഥാനം – കൊല്ലം
- SNDP യോഗത്തിൻറെ ഇപ്പോഴത്തെ മുഖപത്രം – യോഗനാദം
- ഗുരു വർക്കലയിൽ ശിവഗിരി മഠം സ്ഥാപിച്ച വർഷം – 1904
- ഗുരു ശിവഗിരിയിൽ ശാരദാ ദേവി പ്രതിഷ്‌ഠ നടത്തിയ വർഷം – 1912
- ഗുരു ആലുവായിൽ അദ്വൈത ആശ്രമം സ്ഥാപിച്ച വർഷം – 1913
- ഗുരു “ഓം സാഹോദര്യം സർവത്ര” എന്ന് എഴുതിയിരിക്കുന്ന ആശ്രമം – ആലുവ അദ്വൈത ആശ്രമം
- ഗുരു ആലുവായിൽ സംസ്‌കൃത സ്കൂൾ സ്ഥാപിച്ച വർഷം – 1916
- ഗുരു സർവ്വമത സമ്മേളനം നടത്തിയ സ്ഥലം – ആലുവ അദ്വൈത ആശ്രമം
- ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം – 1924
- സർവ്വമത സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത് – ജസ്റ്റിസ് ശിവദാസ അയ്യർ
- സർവ്വമത സമ്മേളനത്തിൻറെ മുദ്രാവാക്ക്യം – “കലഹിക്കുവാനല്ല, മറിച്ച് പരസ്പരം അറിയുവാൻ”
- അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ വർഷം – 1912
- അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം – ബാലരാമപുരം
- വാഗ്ഭടാനന്ദൻ ഗുരുവിനെ കണ്ടുമുട്ടിയ വർഷം – 1914
- ശ്രീ നാരായണ ഗുരു ജനിക്കുന്ന സമയത്ത് തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ് – ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ
- ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് – ജി ശങ്കരക്കുറുപ്പ്
- “ഒരു ജാതി ഒരു മതം ഒരു ദൈവം” എന്ന വാചകങ്ങളുള്ള ഗുരുവിൻറെ പുസ്തകം – ജാതിമീമാംസ
- “അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായ് വരേണം” എന്ന വാചകങ്ങളുള്ള ഗുരുവിൻറെ പുസ്തകം – ആത്മോപദേശ ശതകം
- ആത്മോപദേശ ശതകം രചിച്ച വർഷം – 1897
- ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം – ശ്രീലങ്ക
- ഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ച വർഷം – 1918
- ഗുരുവിൻറെ രണ്ടാമത്തെയും അവസാനത്തെയും ശ്രീലങ്ക സന്ദർശന വർഷം – 1926
- ഗുരു ആദ്യമായി കാവി വസ്ത്രം ധരിച്ച അവസരം – ആദ്യ ശ്രീലങ്കൻ യാത്ര
- ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം – 1922
- ഗുരുവിനെ ടാഗോർ സന്ദർശിച്ച സ്ഥലം – ശിവഗിരി
- ഗുരുവിനെ ടാഗോർ സന്ദർശിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന വ്യക്തി – സി എഫ് ആൻഡ്രൂസ്
- ഗുരു – ടാഗോർ സന്ദർശന വേളയിലെ ദ്വിഭാഷി – കുമാരനാശാൻ
- ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം – 1925
- ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച സ്ഥലം – ശിവഗിരി
- ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്‌ഠ നടത്തിയ സ്ഥലം – കളവൻകോട്
- കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ട നവോത്ഥാന നായകൻ – ശ്രീ നാരായണ ഗുരു
- ഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിൻറെ നിറം – വെള്ള
- ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി “ഗുരു” എന്ന നോവൽ രചിച്ചത് – കെ സുരേന്ദ്രൻ
- ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി “യുഗപുരുഷൻ” എന്ന സിനിമ സംവിധാനം ചെയ്തത് – ആർ സുകുമാരൻ
- ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി “ശ്രീ നാരായണ ഗുരു” എന്ന സിനിമ സംവിധാനം ചെയ്തത് – പി എ ബക്കർ
- ഗുരു, നാരായണ സേവാ ആശ്രമം സ്ഥാപിച്ചതെവിടെ – കാഞ്ചിപുരത്ത്
- ശ്രീ നാരായണ ഗുരുവിൻറെ കുട്ടിക്കാലത്തെ വിളിപ്പേര് – നാണു
- ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം – 1882
- ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ സ്ഥലം – അണിയൂർ ക്ഷേത്രം, ചെമ്പഴന്തി
- ശ്രീ നാരായണ ഗുരുവിൻറെ യോഗാ ഗുരു – തൈക്കാട് അയ്യാ
- ശ്രീ നാരായണ ഗുരു ആദ്യമായി ഒരു പള്ളിക്കൂടം സ്ഥാപിച്ച സ്ഥലം – അഞ്ചു തെങ്ങ് (1881)
- ശ്രീ നാരായണ ഗുരുവിന് ആത്മീയ ബോധോദയം ലഭിച്ച സ്ഥലം – പിള്ളത്തടം ഗുഹ, മരുത്ത്വ മല, കന്യാകുമാരി
- ശ്രീ നാരായണ ഗുരു സ്ഥാപിച്ച ആദ്യ ക്ഷേത്രം – അരുവിപ്പുറം ശിവ ക്ഷേത്രം
- ഗുരു അരുവിപ്പുറം പ്രതിഷ്‌ഠ നടത്തിയ വർഷം – 1888
- അരുവിപ്പുറം ക്ഷേത്രം ഏതു നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് – നെയ്യാർ
- “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരന്വേന വാഴുന്ന മാത്യകാ സ്ഥാനമാണിത്” എന്ന് എഴുതിയത് എവിടെ ആണ് – അരുവിപ്പുറം ക്ഷേത്രത്തിൽ
- ശ്രീ നാരായണ ഗുരുവിൻറെ ആദ്യ കൃതി – ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
- ശ്രീ നാരായണ ഗുരു ഗജേന്ദ്രമോക്ഷം സമർപ്പിച്ചിരിക്കുന്നത് ആരുടെ പേരിലാണ് – ചട്ടമ്പി സ്വാമിയുടെ
- ശ്രീ നാരായണ ഗുരു കുമാരനാശാനെ കണ്ടുമുട്ടിയത് എവിടെ വെച്ച് – കായിക്കര
- ശ്രീ നാരായണ ഗുരു കുമാരനാശാനെ കണ്ടുമുട്ടിയ വർഷം – 1891
- ശ്രീ നാരായണ ഗുരു ഡോ. പൽപ്പുവിനെ കണ്ടുമുട്ടിയത് എവിടെ വെച്ച് – ബാംഗ്ലൂർ
- ശ്രീ നാരായണ ഗുരു ഡോ. പൽപ്പുവിനെ കണ്ടുമുട്ടിയ വർഷം – 1895
- അരുവിപ്പുറം ക്ഷേത്ര കമ്മിറ്റി “വാവൂട്ടുയോഗം” എന്ന പേരിൽ ആരംഭിച്ച വർഷം – 1898
- SNDP യോഗത്തിൻറെ മുൻഗാമി – വാവൂട്ടുയോഗം
- ഗുരുവിനെ പെരിയ സ്വാമി എന്ന് വിളിച്ചിരുന്നത് – ഡോ. പൽപ്പു
- SNDP യോഗം ആരംഭിച്ചതെന്ന് – 1903 മേയ് 15
Kerala Renaissance PDF Download
PDF ഡൌൺലോഡ് ചെയ്യൂ…
Ith englishi ille
!!!
ശ്രീനാരായണ ഗുരുവിൻ്റെ 2 മതെയും അവസാനത്തെയും ശ്രീലകം യാത്ര 1923 ഇല് അല്ലേ. ഉത്തരത്തിൽ തെറ്റ് ഉണ്ടല്ലോ
No,
Correct answer-1926