KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
1591) ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ കൃതിമ ഹൃദയ വാൽവ് ഏതാണ്?
Ans: ചിത്ര
1592) തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ സ്ഥാപിതമായ വർഷം?
Ans: 1981
1593) കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി 2020 ഫെബ്രുവരി 3 ന് പ്രഖ്യാപിച്ച സംസ്ഥാനം ഏതാണ്?
Ans: കേരളം
1594) വിവിധ തരാം വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്ക് സഹായ ധനം നൽകുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതി?
Ans: മാതൃജ്യോതി
1595) കാൻസർ രോഗികളെ പരിചരിക്കുന്നതിനായി എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ച സംസ്ഥാനം ഏതാണ്?
Ans: കേരളം
1596) കേരളത്തിലാദ്യമായി കോവിഡ്- 19 ആരോഗ്യ സേവനങ്ങളെല്ലാം ഒറ്റ നമ്പറിൽ ലഭ്യമാക്കാനായി സ്നേഹ എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ച ജില്ല ഏതാണ്?
Ans: മലപ്പുറം
1597) ഓട്ടിസം ബാധിതരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി ഏതാണ്?
Ans: സ്പെക്ട്രം
1598) ഭിന്നശേഷിക്കാർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന സമഗ്ര തൊഴിൽ പുനരധിവാസ പദ്ധതി ഏതാണ്?
Ans: കൈവല്യ
1599) കുഷ്‌ഠ രോഗ വ്യാപനം തടയുന്നതിനായുള്ള ആരോഗ്യ വകുപ്പിന്റെ കുഷ്‌ഠ രോഗ നിർണ്ണയ ഗൃഹ സന്ദർശന പരിപാടിക്ക് നൽകിയ പേരെന്താണ്?
Ans: അശ്വമേധം
1600) കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്ക്പറ്റിയവർക്കുമായി കേരള സർക്കാർ ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി ഏതാണ്?
Ans: ജീവനം