KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

1301) വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി ആര്?
Ans: സുസ്മിത സെൻ(1994)
1302) ഇന്ത്യയിൽനിന്ന് സർവീസ് ആരംഭിച്ച ആദ്യത്തെ ജെറ്റ് വിമാനം ഏതായിരുന്നു?
Ans: നന്ദാദേവി
1303) സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം ഏതായിരുന്നു?
Ans: ചണ്ഡീഗഢ്
1304) രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ ബോംബാക്രമണത്തിന് വിധേയമായ ഇന്ത്യൻ പട്ടണമേത്?
Ans: ചെന്നൈ
1305) ഏതുനദിയിലാണ് ഭക്രാനംഗൽ?
Ans: സത്‌ലജ്
1306) സലാൽ ജലവൈദ്യുത പദ്ധതി എവിടെയാണ്?
Ans: ജമ്മു കാശ്മീർ
1307) ഏതു നദിയിലും പോഷകനദികളിലുമായാണ് സർദാർ സരോവർ അണക്കെട്ടുകൾ സ്ഥിതി ചെയ്യുന്നത്?
Ans: നർമദ
1308) ബംഗാൾ ഉൾക്കടലിന്റെ ആകൃതി എന്ത്?
Ans: ത്രികോണാകൃതി
1309) ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മുന്നിലാണ്?
Ans: അഞ്ചരമണിക്കൂർ
1310) ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട ഭൂമിശാസ്ത്ര രേഖ ഏത്?
Ans: ഉത്തരായനരേഖ