KPSC LDC/LGS 10th Level Preliminary Exam Model Questions – 2025

Last Updated On: 19/01/2025
531) ലീനസ് പോളിങ് ആവിഷ്കരിച്ച ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിലിൽ ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഏത്?

Ans: ഫ്ലൂറിൻ

532) നിശ്ചലാവസ്ഥയിൽ ഉള്ള ഒരു വസ്തുവിന് അതിൻറെ നിശ്ചലാവസ്ഥയിൽ തന്നെ തുടരുന്നതിനുള്ള പ്രവണത അറിയപ്പെടുന്നത്?

Ans: നിശ്ചല ജഡത്വം

533) ഇലക്ട്രോൺ പങ്കുവെക്കൽ മൂലമുണ്ടാകുന്ന രാസബന്ധനം?

Ans: സഹസംയോജക ബന്ധനം

534) അഡ്ഹിഷൻ ബലത്തേക്കാൾ കൂടുതലാണ് കൊഹിഷൻ ബലമെങ്കിൽ_____ അനുഭവപ്പെടുന്നു?

Ans: കേശിക താഴ്ച (Capillarity Depression)

535) താപനില സ്ഥിരമായി ഇരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റ വ്യാപ്തവും മർദ്ദവും വിപരീത അനുപാതത്തിൽ ആയിരിക്കും. ഇത് ഏത് നിയമവുമായി ബന്ധപ്പെട്ടതാണ്?

Ans: ബോയിൽ നിയമം

536) ഏത് ശാസ്ത്രജ്ഞനോടുള്ള ബഹുമാനാർത്ഥമാണ് ഉച്ചതയുടെ യൂണിറ്റിനെ bel എന്ന് പേര് നൽകിയത്?

Ans: അലക്സാണ്ടർ ഗ്രഹാംബെൽ

537) വൈദ്യുത സിഗ്നലുകളെ ശക്തിപ്പെടുത്തുന്ന ഉപകരണം ഏത്?

Ans: ആംപ്ലിഫയർ

538) വേപ്പിൽ അടങ്ങിയ ആൽക്കലോയിഡ് ഏത്?

Ans: മാർഗോസിൻ

539) ഹൈഡ്രജനും കാർബണും മാത്രമടങ്ങിയ സംയുക്തങ്ങളാണ്?

Ans: ഹൈഡ്രോ കാർബണുകൾ

540) ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പടലങ്ങൾക്കിടയിൽ അവയുടെ ആപേക്ഷിക ചലനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ പടലങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഘർഷണബലമാണ്?

Ans: വിസ്കസ് ബലം

       
JOIN