KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
1641) ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പായ സിന്ധ് ഡാക്ക് പുറത്തിറങ്ങിയത് ഏത് വർഷമാണ്?

Ans: 1852

1642) കേരളത്തിലെ ആദ്യത്തെ തപാൽ ഓഫീസ് എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?

Ans: ആലപ്പുഴ

1643) വിദേശ കത്തുകൾ മാത്രം കൈകാര്യം ചെയ്യുന്ന കേരളത്തിലെ ഏക പോസ്റ്റോഫീസ് സ്ഥിതി ചെയ്യുന്നതെവിടെയാണ്?

Ans: കൊച്ചി

1644) കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസുകൾ ഉള്ള ജില്ല ഏതാണ്?

Ans: തൃശ്ശൂർ

1645) തപാൽ സ്റ്റാമ്പിൽ ഇടം കണ്ടെത്തിയ ആദ്യത്തെ ഇന്ത്യൻ വനിത ആരാണ്?

Ans: മീരാഭായ്

1646) രണ്ട് തവണ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം കണ്ടെത്തിയ ആദ്യ മലയാളി ആരാണ്?

Ans: വി.കെ. കൃഷ്‌ണ മേനോൻ

1647) കേരളത്തിലെ ആദ്യ തപാലോഫീസ് ആലപ്പുഴയിൽ ആരംഭിച്ചത് ഏത് തിരുവിതാംകൂർ രാജാവിന്റെ കാലത്താണ്?

Ans: ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ

1648) ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പോസ്റ്റ് ഓഫീസ് ആരംഭിച്ചത് ഏത് തടാകത്തിലാണ്?

Ans: ദാൽ തടാകം

1649) കേരളത്തിലെ ആദ്യത്തെ വനിതാ പോസ്റ്റോഫീസ് ആരംഭിച്ചത് എവിടെയാണ്?

Ans: തിരുവനന്തപുരം

1650) ഇന്ത്യക്ക് ശേഷം മഹാത്മാഗാന്ധിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത് ഏത് രാജ്യത്തിന്റെ സ്റ്റാമ്പിലാണ്?

Ans: യുണൈറ്റഡ്‌ സ്റ്റേറ്റ്സ്

       
Sharing is caring
JOIN