KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
1661) ജോൺ കമ്പനി എന്നറിയപ്പെട്ട ഈസ്ററ് ഇന്ത്യാ കമ്പനിയേത്?

Ans: ഇംഗ്ലീഷ് ഈസ്റ് ഇന്ത്യാ കമ്പനി

1662) ഫ്രഞ്ചുകാരുടെ വിപ്ലവസംഘടനയായ ജാക്കോബിൻ ക്ലബ്ബിൽ അംഗമായ ഇന്ത്യൻ ഭരണാധികാരി ആര്?

Ans: ടിപ്പു സുൽത്താൻ

1663) ഒന്നാം വട്ടമേശസമ്മേളന കാലത്ത് വൈസ്രോയി ആരായിരുന്നു?

Ans: ഇർവിൻ

1664) ആരുടെ അപരനാമമായിരുന്നു താന്തിയാ തോപ്പി എന്നത്?

Ans: രാമചന്ദ്ര പാണ്ഡുരംഗ തോപ്പി

1665) ഏത് കർഷകകലാപത്തിലാണ് ഗറില്ലാ മാതൃകയിൽ ഇംഗ്ളീഷുകാർക്കെതിരെ ആക്രമണങ്ങൾ സംഘടിപ്പിച്ചത്?

Ans: ഫക്കീർ കലാപം

1666) കോൺഗ്രസിന്റെ ആദ്യസമ്മേളനത്തിൽ ആകെ എത്ര പ്രമേയങ്ങൾ അവതരിക്കപ്പെട്ടു?

Ans: ഒൻപത്

1667) ക്വിറ്റ് ഇന്ത്യാപ്രമേയം തയ്യാറാക്കിയത്?

Ans: ജവാഹർലാൽ നെഹ്‌റു

1668) മൂന്ന് വട്ടമേശസമ്മേളനങ്ങൾ നടന്ന കാലയളവേത്?

Ans: 1930-32

1669) ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം നടന്നതെവിടെ?

Ans: മുംബൈ

1670) വട്ടമേശ സമ്മേളനങ്ങൾക്ക് വേദിയായ നഗരം?

Ans: ലണ്ടൻ

       
Sharing is caring
JOIN