KPSC LDC/LGS 10th Level Preliminary Exam Model Questions – 2025
Last Updated On: 19/01/2025
761) ആൻഡമാനിലെ റോസ് ദ്വീപിനെ 2018 ഡിസംബറിലെ ഏത് പേരിലാണ് പുനർനാമകരണം ചെയ്തത്?
Ans: നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ്
762) സതീഷ്ധവാൻ സ്പേസ് സെൻറർ സ്ഥിതി ചെയ്യുന്ന ബംഗാൾ ഉൾക്കടലിലെ ദ്വീപേത്?
Ans: ശ്രീഹരിക്കോട്ട
763) ‘ദർപ്പണ’ എന്ന പേരിൽ നൃത്തവിദ്യാലയം ആരംഭിച്ചതാര്?
Ans: മൃണാളിനി സാരാഭായ്
764) ഇന്ത്യൻ കറൻസി നോട്ടുകളിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിരുന്നു?
Ans: 17 ഭാഷകളിൽ
765) ജുനഗഢിനെ പാകിസ്ഥാന്റെ ഭാഗമാക്കാൻ തീരുമാനിച്ച നവാബ് ആരാണ്?
Ans: മുഹമ്മദ് മഹബത്ത് ഖാൻജി മൂന്നാമൻ
766) നാട്ടുരാജ്യമായ ജുനഗഢിനെ ഇന്ത്യയോട് ചേർത്തതെന്ന്?
Ans: 1947 നവംബർ 9
767) ഹൈദരാബാദിനെ വരുതിയിലാക്കാൻ ഇന്ത്യൻ സേന നടത്തിയ നീക്കം എങ്ങനെ അറിയപ്പെടുന്നു?
Ans: ഓപ്പറേഷൻ പോളോ
768) ഇന്ത്യൻ നാവിക സേന ഉപയോഗിക്കുന്ന പൃഥി മിസൈലിന്റെ രൂപാന്തരം ഏത്?
Ans: ധനുഷ്
769) ഓൾ ഇന്ത്യ റേഡിയോയെ ആകാശവാണി എന്ന് നാമകരണം ചെയ്ത വർഷമേത്?
Ans: 1957
770) ഇന്ത്യയുടെ മിസൈൽ പരീക്ഷണ കേന്ദ്രമായ ബംഗാൾ ഉൾക്കടലിലെ ദ്വീപ് ഏതാണ്?
Ans: വീലർ ദ്വീപ്