KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1161) വംശനാശ ഭീഷണി നേരിടുന്ന ഹംഗുൾ മാനുകളെ (കാശ്മീർ സ്‌റ്റാഗ് ) സംരക്ഷിക്കുന്ന പ്രശസ്തമായ ദേശീയോദ്യാനം ഏതാണ്?

Ans: ഡച്ചിഗാം നാഷനൽ പാർക്ക്

1162) വെള്ളക്കടുവകളുടെ സാന്നിധ്യത്താൽ പ്രസിദ്ധമായ ഒഡീഷയിലെ സുവോളജിക്കൽ പാർക്ക് ഏതാണ്?

Ans: നന്ദൻ കാനൻ

1163) ജാർഖണ്ഡിലെ ഏത് ദേശീയോദ്യാനത്തിന്റെ പേരിനാണ് ആയിരം ഉദ്യാനങ്ങൾ എന്ന് അർത്ഥം വരുന്നത്?

Ans: ഹസാരിബാഗ് ദേശീയോദ്യാനം

1164) ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏതാണ്?

Ans: സൗത്ത് ബട്ടൺ ഐലൻഡ് ദേശീയോദ്യാനം(ആൻഡമാൻ ആൻഡ് നിക്കോബാർ)

1165) ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ്?

Ans: ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ

1166) ഫോസിലുകൾക്ക് പ്രസിദ്ധിയാർജിച്ച മധ്യപ്രദേശിലെ ദേശീയോദ്യാനം ഏതാണ്?

Ans: മാണ്ട്ല പാന്റ് ഫോസിൽ നാഷനൽ പാർക്ക്

1167) ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ് ആയ ദീ ബ്രു- സെയ്ഖോവ ഏത് സംസ്ഥാനത്താണ്?

Ans: അസം

1168) ഹിമാലയത്തിന് വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന രാജ്യത്തെ ഒരേയൊരു ദേശീയോദ്യാനം ഏതാണ്?

Ans: ഹെമിസ് നാഷനൽ പാർക്ക്

1169) തൃഷ്ണ, ഗുംതി, റോവ എന്നീ വന്യജീവി സങ്കേതങ്ങൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

Ans: ത്രിപുര

1170) മാനസ് ദേശീയോദ്യാനത്തിന്റെ തുടർച്ചയായ റോയൽ മാനസ് ദേശീയോദ്യാനം ഏത് രാജ്യത്താണ്?

Ans: ഭൂട്ടാൻ

       
Sharing is caring
JOIN