KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
1141) കേന്ദ്ര ഭരണ പ്രദേശമായ ദിയു ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് കടലിനടുത്താണ്?

Ans: അറബിക്കടൽ

1142) ബ്രിട്ടീഷ് വൈസ്രോയിയാരുന്ന മേ യോ പ്രഭുവിനെ ഷേർ അലി വധിച്ചത് ഏത് ദ്വീപിൽ വച്ചാണ്?

Ans: ആൻഡമാൻ ദ്വീപുകൾ

1143) ഇന്ത്യയുടെ മരതക ദ്വീപുകൾ, ബേ ഐലൻഡ്സ് എന്നിങ്ങനെ അറിയപ്പെടുന്നത് ഏതാണ്?

Ans: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

1144) ഉടുപ്പിയിലെ മാൽപ്പെയിൽ നിന്നും കിലോമീറ്ററുകൾ മാറി സ്ഥിതിചെയ്യുന്ന ഏത് ദ്വീപാണ് കോക്കനട്ട് ഐലൻഡ് എന്ന് കൂടി അറിയപ്പെടുന്നത്?

Ans: സെൻറ് മേരീസ് ദ്വീപ്

1145) ഏത് ഇന്ത്യൻ നഗരമാണ് വെള്ളച്ചാട്ടങ്ങളുടെ നഗരം എന്ന് അറിയപ്പെടുന്നത്?

Ans: റാഞ്ചി

1146) രാജാ, റാണി, റോറർ, റോക്കറ്റ് എന്നീ ജലപാതകൾ ചേർന്ന് രൂപം കൊള്ളുന്ന ശരാവതി നദിയിലെ വെള്ളച്ചാട്ടം ഏതാണ്?

Ans: ജോഗ്/ ജെർസപ്പോ വെള്ളച്ചാട്ടം

1147) കർണാടക – തമിഴ്നാട് അതിർത്തിയിൽ കാവേരി നദിയിൽ രൂപംകൊള്ളുന്ന, ധർമ്മപുരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ദക്ഷിണേന്ത്യയുടെ നയാഗ്ര എന്ന് വിളിക്കപ്പെടുന്ന വെള്ളച്ചാട്ടം ഏതാണ്?

Ans: ഹൊഗെനക്കൽ

1148) അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഏതു ദ്വീപാണ് പീജിയൻ ദ്വീപ്, ഹേർട്ട് ഷേപ്പ് ഐലൻഡ് എന്നിങ്ങനെ അറിയപ്പെടുന്നത്?

Ans: നേത്രാണി

1149) സൈനുൽ അബിദിൻ നിർമ്മിച്ച കൃത്രിമ ദ്വീപായ സെയ്ന ലങ്ക് സ്ഥിതിചെയ്യുന്നത് ഏത് തടാകത്തിലാണ്?

Ans: വൂളാർ തടാകം

1150) ഇന്ത്യയിലെ ആദ്യത്തെ കറൻസി രഹിത ദ്വീപ് ലോക് തക് തടാകത്തിലെ ഒരു ചെറു ദ്വീപ് ആണ്. ഏതാണിത്?

Ans: കരാങ്

       
Sharing is caring
JOIN