KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1081) പതിനെട്ടാം നൂറ്റാണ്ടിലെ അന്നപൂർണദേവി വിഗ്രഹം ഇന്ത്യക്ക് തിരികെ നൽകാൻ തീരുമാനിച്ച രാജ്യം?

Ans: കാനഡ

1082) ഇന്ത്യൻ നാവികസേനയും റോയൽ തായ് നേവിയും ചേർന്നു സംഘടിപ്പിച്ച നാവികാഭ്യാസം?

Ans: കോർപാറ്റ്

1083) 2020 ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ നോട്ടയ്ക്കു പകരം വോട്ട് രേഖപ്പെടുത്താതെ മടങ്ങാൻ അവസരം നൽകുന്ന, വോട്ടിംഗ് മെഷീനിലെ ബട്ടൺ?

Ans: എൻഡ്(End)

1084) മയക്കുമരുന്നു കള്ളക്കടത്ത് തടയുന്നതിനായി റവന്യൂ ഇൻ്റലിജൻസ് ഡയറക്ടറേറ്റ് ആരംഭിച്ച ദൗത്യം?

Ans: ഓപ്പറേഷൻ കാലിപ്സോ

1085) ആസിയാൻ മേഖലയിലെ 10 രാജ്യങ്ങളും ചൈന, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ചേർന്ന് ഒപ്പുവച്ച കരാർ?

Ans: മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (ആർസി ഇപി)

1086) രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നതിനു രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിശ്ചയിച്ച കുറഞ്ഞ പ്രായപരിധി?

Ans: 15 വയസ്സ്

1087) ഈ വർഷത്തെ ബുക്കർ പുരസ്കാരം നേടിയ യുഎസ്- സ്കോട്ടിഷ് നോവലിസ്റ്റ്?

Ans: ഡഗ്ലസ് സ്റ്റ്യൂവർട്ട്

1088) ട്രേസ് ഗ്ലോബൽ ബ്രൈബറി റിസ്ക് മെട്രിക്സ് സൂചികയിലെ അഴിമതി ഏറ്റവും കുറഞ്ഞ രാജ്യം?

Ans: ഡെൻമാർക്ക്

1089) കോവിഡ് വാക്സിൻ വിതരണ പ്രക്രിയ ട്രാക്ക് ചെയ്യുന്നതിനു കേന്ദ്രസർക്കാർ തയ്യാറാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ?

Ans: കോവിൻ

1090) ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കാർബൺ നാനോ ട്യൂബ് കണ്ടെത്തിയ സ്ഥലം?

Ans: കീലാടി (തമിഴ്നാട്)

       
Sharing is caring
JOIN