KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1631) മികച്ച കർഷക വനിതക്ക് സംസ്ഥാന സർക്കാർ നൽകിവരുന്ന പുരസ്‌കാരം?

Ans: കർഷകതിലകം

1632) സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ (SPCS) ആസ്ഥാനം?

Ans: കോട്ടയം

1633) പ്രസിദ്ധമായ ചിലന്തിയമ്പലം സ്ഥിതിചെയ്യുന്നത്?

Ans: കൊടുമൺ (പത്തനംതിട്ട)

1634) അടിയന്തരാവസ്ഥ പശ്ചാത്തലമാക്കി ഒ.വി. വിജയൻ രചിച്ച നോവൽ?

Ans: ധർമപുരാണം

1635) ‘ചൂട്ടുവെപ്പ്’ എന്ന ചടങ്ങോടെ ആരംഭിക്കുന്ന അനുഷ്‌ഠാന കല?

Ans: പടയണി

1636) ഏത് യൂറോപ്യൻ ശക്തിക്കെതിരെയാണ് കുഞ്ഞാലി മരക്കാർ പോരാട്ടം നടത്തിയത്?

Ans: പോർച്ചുഗീസ്

1637) ടോട്ടൽ തിയറ്റർ (Total Theatre) എന്നറിയപ്പെട്ട കലാരൂപം?

Ans: കഥകളി

1638) വനിതാ മത്സ്യത്തൊഴിലാളികൾക്കായുള്ള സ്വയംതൊഴിൽ പദ്ധതി?

Ans: തീരമൈത്രി

1639) ഏറ്റവും കൂടുതൽ ജീവചരിത്രങ്ങൾ രചിക്കപ്പെട്ടത് ഏത് കേരളീയനെപ്പറ്റിയാണ്?

Ans: ശ്രീനാരായണ ഗുരു

1640) മലയാളത്തിലെ ആദ്യത്തെ രണ്ട് വർത്തമാന പത്രങ്ങളും പുറത്തിറങ്ങിയത് എവിടെ നിന്നാണ്?

Ans: തലശ്ശേരി

       
Sharing is caring
JOIN