KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
791) ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാറിൽ ഒപ്പുവച്ചത് ഏതു വർഷമാണ്?

Ans: 1960 സെപ്റ്റംബർ 19

792) ഇന്ത്യയിലെ ഏറ്റവും വലിയ നദി എന്ന ഖ്യാതി ഏത് നദിക്ക് സ്വന്തമാണ്?

Ans: ഗംഗ

793) തെലുഗ് ഗംഗ, അർധ ഗംഗ എന്നിങ്ങനെ അറിയപ്പെടുന്ന നദി ഏതാണ്?

Ans: കൃഷ്ണ

794) മാഹിം ക്രീക്കിൽ വച്ച് അറബിക്കടലിൽ പതിക്കുന്ന മഹാരാഷ്ട്രയിലെ ഏത് നദിയാണ് മാഹി നദി എന്ന് കൂടി അറിയപ്പെടുന്നത്?

Ans: മിതി നദി

795) കാവേരി നദിയുടെ പോഷക നദിയായ ഏതു നദിയുടെ പോഷക നദിയാണ് കോയമ്പത്തൂരിന് ജലം നൽകുന്ന ശിരുവാണിപ്പുഴ?

Ans: ഭവാനി

796) സിന്ധുവിന്റെ ഏത് പോഷക നദിയാണ് കാശ്മീരിൽ വ്യേത് എന്ന് കൂടി അറിയപ്പെടുന്നത്?

Ans: ഝലം

797) നേപ്പാളിൽ നാരായണി എന്ന് കൂടി അറിയപ്പെടുന്ന ഏത് നദിയാണ് ബിഹാറിലെ സോണീപ്പൂരിന് സമീപ ഗംഗയിൽ ചേരുന്നത്?

Ans: ഗന്ധകി

798) ഏതു നദിയാണ് വേദകാലത്ത് കാളിന്ദി എന്നറിയപ്പെട്ടിരുന്നത്?

Ans: യമുന

799) ടിബറ്റിൽ സാങ്പോ എന്നും ബംഗ്ലാദേശിൽ ജമുന എന്നും അറിയപ്പെടുന്ന നദി ഏതാണ്?

Ans: ബ്രഹ്മപുത്ര

800) വൃദ്ധ ഗംഗ എന്നറിയപ്പെടുന്നത് ഏത് നദിയാണ്?

Ans: ഗോദാവരി

       
Sharing is caring
JOIN