KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
1211) ഏത് നഗരത്തെ സൗന്ദര്യ വൽക്കരിക്കാൻ നിർമ്മിച്ച അപ്പർ ലേ ക്കിനെയും ലോവർ ലേക്കിനേയും തമ്മിൽ വേർതിരിക്കുന്ന പാലമാണ്?

Ans: പുൽ പുഖ്ത

1212) മൗണ്ട് അബുവിലെ ഏത് തടാകത്തിലാണ് മഹാത്മാഗാന്ധിയുടെ ചിതാഭസ്മം 1948 ഫെബ്രുവരി 12ന് നിമജ്ജനം ചെയ്യുകയും ഗാന്ധി ഘട്ട് നിർമ്മിക്കുകയും ചെയ്തത്?

Ans: നക്കി തടാകം

1213) ശിവാലിക് കുന്നിന്റെ താഴ്‌വരയിൽ റോക്ക് ഗാർഡന് സമീപത്തായുള്ള ഏത് തടാകത്തിലാണ് ദ് ഗാർഡൻ ഓഫ് സൈലൻസ് എന്ന ധ്യാനകേന്ദ്ര മുള്ളത്?

Ans: സുഖ്ന തടാകം

1214) ഇന്ത്യയിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം ഏതാണ്?

Ans: കൻവർ, താൽ, ബിഹാർ

1215) ഭോപ്പാലിന്റെ പടിഞ്ഞാറ് ഭാഗത്ത്, ആദ്യകാലത്ത് അപ്പർ ലേക്ക്, ബഡാ തലാബ് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഭോജ് രാജാവിന്റെ സ്മരണ നിലനിർത്തുന്ന തടാകം ഏതാണ്?

Ans: ഭോജ് താൽ

1216) ഏറ്റവും കൂടുതൽ ലവണാംശമുള്ള ഇന്ത്യൻ തടാകം ഏതാണ്?

Ans: സാംബാർ തടാകം

1217) ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നോട്ടിഫൈ ചെയ്ത നാഷണൽ ജിയോളജിക്കൽ മോണു മെന്റ് സിൽ ഉൾപ്പെട്ട ഏക തടാകം ഏതാണ്?

Ans: ലോണാർ തടാകം

1218) ദാൽ തടാകത്തിന്റെ വടക്ക്-കിഴക്ക് ഭാഗത്തായി ജഹാംഗീർ തൻറെ പത്നിക്കായി ഒരുക്കിയ ഗാർഡൻ ഏതാണ്?

Ans: ഷാലിമാർ ബാഘ്

1219) കാശ്മീരിന്റെ കിരീടത്തിലെ മുത്ത്, ശ്രീനഗറിന്റെ മുത്ത് എന്നിങ്ങനെ അറിയപ്പെടുന്ന തടാകം ഏതാണ്?

Ans: ദാൽ തടാകം

1220) ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എലിമെന്ററി സ്കൂൾ ആരംഭിച്ചത് ഏത് തടാകത്തിലാണ്?

Ans: ലോക്തക്

       
Sharing is caring
JOIN