KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

1571) 2020 ലെ സ്മാർട് സിറ്റി ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയ നഗരം?
Ans: സിംഗപ്പൂർ
1572) ഇറാൻ ആദ്യമായി വിക്ഷേപിച്ച സൈനിക ഉപഗ്രഹം?
Ans: നൂർ
1573) രണ്ടാം ലോകയുദ്ധത്തിലെ നാത്‌സി ക്യാമ്പുകളിലെ ജൂതവംശഹത്യക്ക് 2020 ൽ മാപ്പ് പറഞ്ഞ രാജ്യം?
Ans: നെതർലൻഡ്സ്
1574) ഏഷ്യ പസഫിക് രാജ്യങ്ങൾക്കുള്ള ക്വോട്ടയിൽ, ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി താത്കാലികാംഗമായ രാജ്യം?
Ans: ഇന്ത്യ
1575) ചന്ദ്രോപരിതലത്തിൽ ദേശീയ പതാക സ്ഥാപിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യം?
Ans: ചൈന
1576) യുഎസിലെ നാഷണൽ സയൻസ് ഫൗണ്ടേഷൻ മേധാവിയായ ഇന്ത്യൻ വംശജൻ?
Ans: സേതുരാമൻ പഞ്ചരാമൻ
1577) പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിമാനം ‘ലോങ്മാർച്ച് 2 എഫ്’ വിജയകരമായി പരീക്ഷിച്ച രാജ്യം?
Ans: ചൈന
1578) ഇസ്രയേലുമായി സമാധാനക്കരാറുണ്ടാക്കുന്ന ആദ്യ ഗൾഫ് രാജ്യം?
Ans: യു.എ.ഇ
1579) ഛിന്നഗ്രഹമായ ബെന്നുവിലെ നൈറ്റിങ്ഗേൽ ഗർത്തത്തിൽ നിന്ന് പാറക്കഷണങ്ങൾ ശേഖരിച്ച നാസ പേടകം?
Ans: ഒസിരിസ് റെക്‌സ്
1580) അച്ചടിച്ച ഒരു സാഹിത്യകൃതിക്ക് ലേലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക നേടിയ വില്യം ഷേക്സ്പിയറുടെ നാടക സമാഹാരം?
Ans: ഫസ്റ്റ് ഫോളിയോ