KPSC LDC/LGS 10th Level Preliminary Exam Model Questions – 2025

Last Updated On: 19/01/2025
181) ഇന്ത്യയും ചൈനയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏതാണ്?

Ans: നാഥുലാ ചുരം

182) 2017 ൽ കേരളത്തിലടക്കം നാശംവിതച്ച ചുഴലിക്കാറ്റിന് കണ്ണ് എന്ന അർത്ഥം വരുന്ന ‘ഓഖി’ എന്ന പേര് നൽകിയ രാജ്യം?

Ans: ബംഗ്ലാദേശ്

183) ലോകത്തിലെ ആദ്യത്തെ പുകയില വിമുക്ത രാജ്യം ഏതാണ്?

Ans: ഭൂട്ടാൻ

184) ലോകത്തിൽ തന്നെ ആദ്യമായി ആഭ്യന്തര സന്തുഷ്ടി അളക്കാൻ ആരംഭിച്ച രാജ്യം ഏതാണ്?

Ans: ഭൂട്ടാൻ

185) മോസ്ക്കുകളുടെ നഗരം, ലോകത്തിലെ റിക്ഷാ തലസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്ന നഗരം ഏതാണ്?

Ans: ധാക്ക

186) നദികളുടെയും കൈവഴികളുടെയും നാട് എന്നറിയപ്പെടുന്ന ഏഷ്യൻ രാജ്യം ഏതാണ്?

Ans: ബംഗ്ലാദേശ്

187) 1960 ജൂലൈ 21ന് ശ്രീലങ്കൻ പ്രധാന മന്ത്രി പദത്തിലെത്തിയ ആരാണ് ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

Ans: സിരിമാവോ ബന്ദാരനായകെ

188) ഇന്ത്യക്ക് പുറത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ പേപ്പർലെസ് ബാങ്കിംഗ് സിസ്റ്റം ആരംഭിച്ച രാജ്യം?

Ans: നേപ്പാൾ

189) ബംഗ്ലാദേശിൽ നിന്നുള്ള ആദ്യത്തെ നോബൽ സമ്മാന ജേതാവ് പാവങ്ങളുടെ ബാങ്കർ എന്ന പേരിൽ അറിയപ്പെടുന്നു. ആരാണ് ഇദ്ദേഹം?

Ans: മുഹമ്മദ് യൂനുസ്

190) ഏത് നദിയുടെ തീരത്താണ് ബംഗ്ലാദേശിനെ തലസ്ഥാനമായ ധാക്ക സ്ഥിതി ചെയ്യുന്നത്?

Ans: ബുരി ഗംഗ

       
JOIN