PSC അപേക്ഷ ക്ഷണിച്ചു 👉🏻👉🏻

Kerala Renaissance PSC Questions Malayalam PDF

Last Updated On: 08/09/2020
Get it on Google Play

Kerala Renaissance PSC Questions: കേരള നവോത്ഥാനം, ശ്രീ നാരായണഗുരു PSC പരീക്ഷകൾക്ക് ചോദിക്കാവുന്ന ചോദ്യങ്ങളും ഉത്തരങ്ങളും.

Kerala Renaissance PSC Questions Malayalam PDF

ശ്രീ നാരായണഗുരു

  • ജന്മ ദിനം : 1856 ഓഗസ്റ്റ് 20
  • ജന്മ സ്ഥലം : വയൽവാരം വീട്, ചെമ്പഴന്തി, തിരുവനന്തപുരം
  • മാതാപിതാക്കൾ : മാടനാശാൻ, കുട്ടിയമ്മ
  • ഭാര്യ : കാളി
  • സമാധി : 1928 സെപ്റ്റംബർ 20
  • സമാധി സ്ഥലം : ശിവഗിരി, വർക്കല

PSC ചോദ്യോത്തരങ്ങൾ

  • SNDP യോഗത്തിൻറെ ആദ്യ\സ്ഥിരം ചെയർമാൻ\അദ്ധ്യക്ഷൻ – ശ്രീ നാരായണ ഗുരു
  • SNDP യോഗത്തിൻറെ ആദ്യ ജനറൽ സെക്രട്ടറി – കുമാരനാശാൻ
  • SNDP യോഗത്തിൻറെ ആദ്യ വൈസ് ചെയർമാൻ – ഡോ. പൽപ്പു
  • SNDP യോഗത്തിൻറെ ആദ്യ മുഖപത്രം – വിവേകോദയം
  • വിവേകോദയത്തിൻറെ സ്ഥാപകൻ – കുമാരനാശാൻ
  • വിവേകോദയത്തിൻറെ ആദ്യ പത്രാധിപർ – എം ഗോവിന്ദൻ
  • വിവേകോദയം പ്രസിദ്ധീകരണം ആരംഭിച്ച വർഷം – 1904
  • SNDP യോഗത്തിൻറെ ആസ്ഥാനം – കൊല്ലം
  • SNDP യോഗത്തിൻറെ ഇപ്പോഴത്തെ മുഖപത്രം – യോഗനാദം
  • ഗുരു വർക്കലയിൽ ശിവഗിരി മഠം സ്ഥാപിച്ച വർഷം – 1904

  • ഗുരു ശിവഗിരിയിൽ ശാരദാ ദേവി പ്രതിഷ്‌ഠ നടത്തിയ വർഷം – 1912
  • ഗുരു ആലുവായിൽ അദ്വൈത ആശ്രമം സ്ഥാപിച്ച വർഷം – 1913
  • ഗുരു “ഓം സാഹോദര്യം സർവത്ര” എന്ന് എഴുതിയിരിക്കുന്ന ആശ്രമം – ആലുവ അദ്വൈത ആശ്രമം
  • ഗുരു ആലുവായിൽ സംസ്‌കൃത സ്കൂൾ സ്ഥാപിച്ച വർഷം – 1916
  • ഗുരു സർവ്വമത സമ്മേളനം നടത്തിയ സ്ഥലം – ആലുവ അദ്വൈത ആശ്രമം
  • ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം – 1924
  • സർവ്വമത സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത് – ജസ്റ്റിസ് ശിവദാസ അയ്യർ
  • സർവ്വമത സമ്മേളനത്തിൻറെ മുദ്രാവാക്ക്യം –  “കലഹിക്കുവാനല്ല, മറിച്ച് പരസ്പരം അറിയുവാൻ”
  • അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ വർഷം – 1912
  • അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം – ബാലരാമപുരം

  • വാഗ്ഭടാനന്ദൻ ഗുരുവിനെ കണ്ടുമുട്ടിയ വർഷം – 1914
  • ശ്രീ നാരായണ ഗുരു ജനിക്കുന്ന സമയത്ത് തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ് – ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ
  • ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് – ജി ശങ്കരക്കുറുപ്പ്
  • “ഒരു ജാതി ഒരു മതം ഒരു ദൈവം” എന്ന വാചകങ്ങളുള്ള ഗുരുവിൻറെ പുസ്തകം – ജാതിമീമാംസ
  • “അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായ് വരേണം” എന്ന വാചകങ്ങളുള്ള ഗുരുവിൻറെ പുസ്തകം – ആത്മോപദേശ ശതകം
  • ആത്മോപദേശ ശതകം രചിച്ച വർഷം – 1897
  • ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം – ശ്രീലങ്ക
  • ഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ച വർഷം – 1918
  • ഗുരുവിൻറെ രണ്ടാമത്തെയും അവസാനത്തെയും ശ്രീലങ്ക സന്ദർശന വർഷം – 1926
  • ഗുരു ആദ്യമായി കാവി വസ്ത്രം ധരിച്ച അവസരം – ആദ്യ ശ്രീലങ്കൻ യാത്ര

  • ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം – 1922
  • ഗുരുവിനെ ടാഗോർ സന്ദർശിച്ച സ്ഥലം – ശിവഗിരി
  • ഗുരുവിനെ ടാഗോർ സന്ദർശിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന വ്യക്തി – സി എഫ് ആൻഡ്രൂസ്
  • ഗുരു – ടാഗോർ സന്ദർശന വേളയിലെ ദ്വിഭാഷി – കുമാരനാശാൻ
  • ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം – 1925
  • ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച സ്ഥലം – ശിവഗിരി
  • ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്‌ഠ നടത്തിയ സ്ഥലം – കളവൻകോട്
  • കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ട നവോത്ഥാന നായകൻ – ശ്രീ നാരായണ ഗുരു
  • ഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിൻറെ നിറം – വെള്ള
  • ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി “ഗുരു” എന്ന നോവൽ രചിച്ചത് – കെ സുരേന്ദ്രൻ

  • ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി “യുഗപുരുഷൻ” എന്ന സിനിമ സംവിധാനം ചെയ്തത്  – ആർ സുകുമാരൻ
  • ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി “ശ്രീ നാരായണ ഗുരു” എന്ന സിനിമ സംവിധാനം ചെയ്തത് – പി എ ബക്കർ
  • ഗുരു, നാരായണ സേവാ ആശ്രമം സ്ഥാപിച്ചതെവിടെ – കാഞ്ചിപുരത്ത്‌
  • ശ്രീ നാരായണ ഗുരുവിൻറെ കുട്ടിക്കാലത്തെ വിളിപ്പേര് – നാണു
  • ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം – 1882
  • ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ സ്ഥലം – അണിയൂർ ക്ഷേത്രം, ചെമ്പഴന്തി
  • ശ്രീ നാരായണ ഗുരുവിൻറെ യോഗാ ഗുരു – തൈക്കാട് അയ്യാ
  • ശ്രീ നാരായണ ഗുരു ആദ്യമായി ഒരു പള്ളിക്കൂടം സ്ഥാപിച്ച സ്ഥലം – അഞ്ചു തെങ്ങ് (1881)
  • ശ്രീ നാരായണ ഗുരുവിന് ആത്മീയ ബോധോദയം ലഭിച്ച സ്ഥലം – പിള്ളത്തടം ഗുഹ, മരുത്ത്വ മല, കന്യാകുമാരി
  • ശ്രീ നാരായണ ഗുരു സ്ഥാപിച്ച ആദ്യ ക്ഷേത്രം – അരുവിപ്പുറം ശിവ ക്ഷേത്രം

  • ഗുരു അരുവിപ്പുറം പ്രതിഷ്‌ഠ നടത്തിയ വർഷം – 1888
  • അരുവിപ്പുറം ക്ഷേത്രം ഏതു നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്  – നെയ്യാർ
  • “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരന്വേന വാഴുന്ന മാത്യകാ സ്ഥാനമാണിത്” എന്ന് എഴുതിയത് എവിടെ ആണ് – അരുവിപ്പുറം ക്ഷേത്രത്തിൽ
  • ശ്രീ നാരായണ ഗുരുവിൻറെ ആദ്യ കൃതി – ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
  • ശ്രീ നാരായണ ഗുരു ഗജേന്ദ്രമോക്ഷം സമർപ്പിച്ചിരിക്കുന്നത് ആരുടെ പേരിലാണ് – ചട്ടമ്പി സ്വാമിയുടെ
  • ശ്രീ നാരായണ ഗുരു കുമാരനാശാനെ കണ്ടുമുട്ടിയത് എവിടെ വെച്ച്  – കായിക്കര
  • ശ്രീ നാരായണ ഗുരു കുമാരനാശാനെ കണ്ടുമുട്ടിയ വർഷം – 1891
  • ശ്രീ നാരായണ ഗുരു ഡോ. പൽപ്പുവിനെ കണ്ടുമുട്ടിയത് എവിടെ വെച്ച്  – ബാംഗ്ലൂർ
  • ശ്രീ നാരായണ ഗുരു ഡോ. പൽപ്പുവിനെ കണ്ടുമുട്ടിയ വർഷം – 1895
  • അരുവിപ്പുറം ക്ഷേത്ര കമ്മിറ്റി “വാവൂട്ടുയോഗം” എന്ന പേരിൽ ആരംഭിച്ച വർഷം – 1898

  • SNDP യോഗത്തിൻറെ മുൻഗാമി – വാവൂട്ടുയോഗം
  • ഗുരുവിനെ പെരിയ സ്വാമി എന്ന് വിളിച്ചിരുന്നത് – ഡോ. പൽപ്പു
  • SNDP യോഗം ആരംഭിച്ചതെന്ന് – 1903 മേയ് 15

Kerala Renaissance PDF Download

PDF ഡൌൺലോഡ് ചെയ്യൂ…


Get it on Google Play
Share This Post ↪
Subscribe
Notify of
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Ith englishi ille

!!!

JOIN
Get it on Google Play
2
0
Would love your thoughts, please comment.x
()
x