കേരള ഹിസ്റ്ററി – PSC ചോദ്യോത്തരങ്ങൾ – PDF Download
Last Updated On: 02/09/2020
PSC പരീക്ഷകൾക്ക് ചോദിക്കാൻ സാധ്യതയുള്ള കേരള ചരിത്ര ചോദ്യോത്തരങ്ങൾ.
Kerala History Questions PDF Download
കേരള ചരിത്രം – PSC ചോദ്യോത്തരങ്ങൾ
- പ്രാചീനകാലത്ത് നൗറ എന്നറിയപ്പെട്ടിരുന്ന സ്ഥലം – കണ്ണൂർ
- ചേര ഭരണകാലത്ത് ഭൂനികുതി അറിയപ്പെട്ടിരുന്നത് – പതവാരം
- ചേര ഭരണകാലത്ത് പൊലി പൊന്ന് എന്ന് അറിയപ്പെട്ടിരുന്നത് – വിൽപ്പന നികുതി
- രാജാക്കന്മാരുടെ സ്വകാര്യ സ്വത്തായ ഭൂമി അറിയപ്പെട്ടിരുന്നത് – ചേരിക്കൽ
- പ്രച്ഛന്ന ബുദ്ധൻ എന്ന് അറിയപ്പെട്ടിരുന്നത് – ശ്രീ ശങ്കരാചാര്യർ
- ശങ്കരാചാര്യരുടെ പ്രധാന ശിഷ്യൻ – പത്മ പാദർ
- ശങ്കരാചാര്യർ സമാധിയായി സ്ഥലം – കേദാർനാഥ്
- ശങ്കരാചാര്യർ ഭാരതത്തിൻറെ വടക്ക് സ്ഥാപിച്ച മഠം – ജ്യോതിർമഠം (ബദരീനാഥ്)
- ശങ്കരാചാര്യർ ഭാരതത്തിൻറെ കിഴക്ക് സ്ഥാപിച്ച മഠം – ഗോവർദ്ധന മഠം (പുരി)
- ശങ്കരാചാര്യർ ഭാരതത്തിൻറെ പടിഞ്ഞാറ് സ്ഥാപിച്ച മഠം – ശാരദ മഠം (ദ്വാരക)
- ശങ്കരാചാര്യർ ഭാരതത്തിൻറെതെക്ക് സ്ഥാപിച്ച മഠം – ശ്രിംഗേരി മഠം (കർണ്ണാടക)
- മൂഷക രാജവംശത്തിൻറെ തലസ്ഥാനം – ഏഴിമല
- സഞ്ചാരികളിലെ രാജകുമാരൻ – മാർക്കോ പോളോ
- തീർത്ഥാടകരിലെ രാജകുമാരൻ – ഹുയാൻ സാങ്
- നാണയ നിർമ്മിതികളുടെ രാജകുമാരൻ – മുഹമ്മദ് ബിൻ തുഗ്ലക്ക്
- നിർമ്മിതികളുടെ രാജകുമാരൻ – ഷാജഹാൻ
- കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത് – രാശി
- സാമൂതിരിമാരുടെ നാണയം – വീരരായൻ പുതിയ പണം
- തിരുവിതാംകൂർ രാജാക്കന്മാരുടെ നാണയം – അനന്തരായൻ പണം
- എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെടുന്നത് – ഇടപ്പള്ളി
- പിണ്ടിനവട്ടത്തു സ്വരൂപം എന്നറിയപ്പെടുന്നത് – പറവൂർ
- അരങ്ങോട്ട് സ്വരൂപം എന്നറിയപ്പെടുന്നത് – വള്ളുവനാട്
- തരൂർ സ്വരൂപം എന്നറിയപ്പെടുന്നത് – പാലക്കാട്
- പ്രാചീന കാലത്തെ പർവ്വത പ്രദേശം അറിയപ്പെട്ടിരുന്നത് – കുറിഞ്ചി
- പ്രാചീന കാലത്ത് മുല്ലൈ എന്ന് അറിയപ്പെട്ടിരുന്നത് – കുന്ന്, പുൽമേട്
- പ്രാചീന കാലത്ത് പാലൈ എന്ന് അറിയപ്പെട്ടിരുന്നത് – മണൽ കലർന്ന പാഴ്പ്രദേശം
- പ്രാചീന കാലത്ത് മരുതം എന്ന് അറിയപ്പെട്ടിരുന്നത് – വയൽപ്രദേശം
- പ്രാചീന കാലത്ത് നെയ്തൽ എന്ന് അറിയപ്പെട്ടിരുന്നത് – കടൽത്തീരം
- കേരളത്തിലെ ആദ്യ രാജവംശം – ആയ് വംശം
- ആയ് വംശ സ്ഥാപകൻ – ആയ് അന്തിരൻ
- ആയ് രാജ തലസ്ഥാനം – വിഴിഞ്ഞം
- ആയ് രാജകീയ മുദ്ര – ആന
- ആയ് രാജകീയ പുഷ്പം – കണിക്കൊന്ന
- ആയ് രാജവംശത്തിൻറെ ആദ്യകാല ആസ്ഥാനം – ആയ്ക്കുടി (പൊതിയിൽ മല )
- പൊതിയിൽ മല ഇപ്പോൾ അറിയപ്പെടുന്ന പേര് – അഗസ്ത്യകൂടം
- ആയ് തലസ്ഥാനം ആയ്‌ക്കുടിയിൽ നിന്നും വിഴിഞ്ഞത്തേക്ക് മാറ്റിയത് – കരുനന്തടക്കൻ
- കേരള അശോകൻ – വിക്രമാദിത്യ വരഗുണൻ (ആയ് രാജവംശം)
- ദക്ഷിണ നളന്ദ – കാന്തള്ളൂർ ശാല
- കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ – കരുനന്തടക്കൻ
- ചേര വംശത്തിൻറെ ആസ്ഥാനം – വഞ്ചി
- ചേര വംശത്തിൻറെ രാജമുദ്ര – അമ്പും വില്ലും
- രണ്ടാം ചേര വംശത്തിൻറെ (കുലശേഖരന്മാരുടെ) ആസ്ഥാനം – മഹോദയപുരം
- കുലശേഖരന്മാര വംശ സ്ഥാപകൻ – കുലശേഖര വർമ്മൻ (കുലശേഖര ആൾവാർ)
- കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം – കുലശേഖര ഭരണകാലം
- കേരള ചൂഢാമണി എന്നറിയപ്പെട്ട രാജാവ് – കുലശേഖര ആൾവാർ
- ശങ്കരാചാര്യരുടെ സമകാലികനായ രാജാവ് – കുലശേഖര ആൾവാർ
- AD 825 ന് കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ് – രാജശേഖര വർമ്മൻ
- AD 829 ഇൽ മാമാങ്കം ആരംഭിച്ച കുലശേഖര രാജാവ് – രാജശേഖര വർമ്മൻ
- കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻറെ കർത്താവ് – ഹെർമൻ ഗുണ്ടർട്ട്
- കേരളത്തിൽ പ്രാചീന മൺഭരണികളായ നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം – ഏങ്ങണ്ടിയൂർ, തൃശൂർ
- എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര – അമ്പുകുത്തി മല, വയനാട്
- കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ – വാഴപ്പള്ളി ശാസനം
- വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി – രാജശേഖരവർമ്മൻ
- നമഃ ശിവായ എന്ന് ആരംഭിക്കുന്ന ശാസനം – വാഴപ്പള്ളി ശാസനം
- കൃത്യമായി തിയതി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം – തരിസാപ്പള്ളി ശാസനം (AD 849)
- തരിസാപ്പള്ളി ശാസനം (കോട്ടയം ചേപ്പേട്) പുറപ്പെടുവിച്ച ഭരണാധികാരി – സ്ഥാണു രവി വർമ്മൻ
- തരിസാപ്പള്ളി ശാസനം എഴുതിയ വേണാട് ഗവർണ്ണർ – അയ്യനടികൾ തിരുവടികൾ
- കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം – മാമ്പള്ളി ശാസനം
- മാമ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി – ശ്രീവല്ലഭൻ കോത
- ഓടനാട് എന്നറിയപ്പെട്ട സ്ഥലം – കായംകുളം
- മരച്ചിപട്ടണം, മുസിരിസ്, മഹോദയപുരം, മുചിരി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സ്ഥലം – കൊടുങ്ങല്ലൂർ
- തിണ്ടിസ് എന്നറിയപ്പെട്ട സ്ഥലം – പൊന്നാനി
- ബറക്കെ എന്നറിയപ്പെട്ട സ്ഥലം – പുറക്കാട്
- നെൽക്കിണ്ട എന്നറിയപ്പെട്ട സ്ഥലം – നീണ്ടകര
- തമിഴ് ഇലിയഡ് എന്നറിയപ്പെട്ട കൃതി – ചിലപ്പതികാരം (ഇളങ്കോവടികൾ)
- തമിഴ് ഒഡീസി എന്നറിയപ്പെട്ട കൃതി – മണിമേഖല (സാത്തനാർ)
- തമിഴ്ബൈബിൾ എന്നറിയപ്പെട്ട കൃതി – തിരുക്കുറൾ (തിരുവള്ളുവർ)
- ജൈന മതത്തെ പ്രതിപാദിച്ച സംഘം കൃതി – ചിലപ്പതികാരം
- ബുദ്ധ മതത്തെ പ്രതിപാദിച്ച സംഘം കൃതി – മണിമേഖല
- കേരളത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി – പതിറ്റുപ്പത്ത് (കപിലർ)
- ഓണത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി – മധുരൈകാഞ്ചി
- തമിഴ് വ്യാകരണത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി – തൊൽക്കാപ്പിയം
👍