കലയും – സാഹിത്യവും Malayalam PSC ചോദ്യോത്തരങ്ങൾ

Last Updated On: 05/01/2021
41) വള്ളത്തോൾ അവാർഡ് ആദ്യമായി നേടിയ എഴുത്തുകാരി?

Ans: പി. ബാലാമണിയമ്മ

42) വയലാർ അവാർഡ് വിതരണം ചെയ്യുന്ന തീയതി?

Ans: ഒക്ടോബർ 27 (വയലാറിൻറെ ചരമദിനം)

43) ബാലകവി രാമന് ആദ്യത്തെ ഓടക്കുഴൽ അവാർഡ് നേടിക്കൊടുത്ത കൃതി?

Ans: നാരായണീയം (തമിഴ് തർജ്ജമ)

44) 2016 യു. കെ. കുമാരന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?

Ans: തക്ഷൻകുന്ന് സ്വരൂപം

45) അയനം സാംസ്കാരിക വേദി ഏർപ്പെടുത്തിയിട്ടുള്ള അയനം – എ അയ്യപ്പൻ കവിതാ പുരസ്കാരം ആദ്യമായി നേടിയ കവി?

Ans: വിജയലക്ഷ്മി

46) 2008 ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘കോമള’ യുടെ കഥാകാരൻ?

Ans: സന്തോഷ് ഏച്ചിക്കാനം

47) 1992 വ്യാസ സമ്മാനം നേടിയ നീല ചന്ദ് എന്ന രചന ആരുടേതാണ്?

Ans: ശിവ പ്രസാദ് സിംഗ്

48) ലോകത്ത് ഏറ്റവും കൂടുതൽ വിലയ്ക്ക് വിറ്റഴിക്കപ്പെട്ട ചിത്രം ലിയനാർഡോ ഡാവിഞ്ചിയുടെതാണ്. ചിത്രം ഏത്?

Ans: സാൽവഡോർ മുണ്ഡി (Salvator Mundi)

49) ലോകത്തെ ഒരുപാട് അംഗീകാരം നേടാൻ കഴിഞ്ഞ ആധുനിക ശില്പങ്ങളിൽ ഒന്നാണ് ദി തിങ്കർ (the thinker) ആരാണ് ഇതിന്റെ ശില്പി?

Ans: ഓഗസ്റ്റ് രോഡൈ (Auguste Rodin)

50) ലോകത്ത് അറിയപ്പെടുന്ന സമകാലീന കലാ പുരസ്കാരങ്ങളിൽ ഒന്നായ ജോൺ യൂറോ പ്രൈസ് 2019 ൽ നേടിയ ഇന്ത്യൻ കലാകാരി?

Ans: നളിനി മലാനി

51) unesco അംഗീകാരം ലഭിച്ച കേരളത്തിലെ കലാരൂപം?

Ans: കൂടിയാട്ടം

       
Sharing is caring
Subscribe
Notify of
0 Comments
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x