KPSC LDC/LGS 10th Level Preliminary Exam Model Questions – 2025
Last Updated On: 19/01/2025

661) ഗാന്ധിജി ഇന്ത്യയിൽ സംഘടിപ്പിച്ച ആദ്യ സത്യാഗ്രഹം?
Ans: ചമ്പാരൻ
662) സേവാഗ്രാം ആശ്രമം ഏത് സംസ്ഥാനത്താണ്?
Ans: മഹാരാഷ്ട്ര
663) ‘ഈ പുരാതന രാഷ്ട്രത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ആ ദീപം നമ്മെ തെറ്റുകളിൽ നിന്ന് പിന്തിരിപ്പിക്കുകയും ശരിയായ പാത കാട്ടിത്തരികയും ചെയ്യുന്ന ശാശ്വത സത്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് ‘ എന്ന് ഗാന്ധിജി രക്തസാക്ഷിത്വം വരിച്ചപ്പോൾ പറഞ്ഞത് ആരാണ്?
Ans: ജവഹർലാൽ നെഹ്റു
664) ദണ്ഡി യാത്രയിൽ ഗാന്ധിജിയുടെ അനുയായികൾക്ക് ആവേശം പകർന്ന് ഗാനം ഏത്?
Ans: രഘുപതിരാഘവ രാജാറാം
665) രാജ്യവ്യാപകമായി ഗാന്ധിജി നടത്തിയ ആദ്യത്തെ പ്രക്ഷോഭം?
Ans: നിസ്സഹകരണ പ്രസ്ഥാനം
666) ഉപ്പു സത്യാഗ്രഹ സമയത്ത് ഗാന്ധിജി അറസ്റ്റിലായപ്പോൾ സമരനേതൃത്വം ഏറ്റെടുത്തത് ആരാണ്?
Ans: അബ്ബാസ് തയബ്ജി
667) ഗാന്ധിജി ദണ്ഡി മാർച്ചിന് തുടക്കം കുറിച്ച തീയതി?
Ans: 1930 മാർച്ച് 12
668) സൈമൺ ഗോബാക്ക് എന്ന മുദ്രാവാക്യം ഗാന്ധിജിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചത് ആരാണ്?
Ans: യൂസഫ് മെഹ്‌റലി
669) പ്രവാസജീവിതം അവസാനിപ്പിച്ച ഗാന്ധിജി മുംബൈയിൽ കപ്പലിറങ്ങിയ തീയതി?
Ans: 1915 ജനുവരി 9
670) ഗാന്ധിജിയെയും ടാഗോറിനെയും ബന്ധിപ്പിച്ച കണ്ണി എന്നറിയപ്പെടുന്നത് ആരാണ്?
Ans: സി.എഫ്. ആൻഡ്രൂസ്